സര്‍ക്കാര്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് മികച്ച തൊഴിലവസരങ്ങളുമായി ദുബായ്. സർക്കാർ വകുപ്പി​ന്റെ വിവിധ ഒഴിവുകളിലേക്ക്​ ഇപ്പോൾ അപേക്ഷിക്കാം. മാസത്തില്‍ 30,000 ദിര്‍ഹം അഥവാ ആറു ലക്ഷത്തിലേറെ രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്​. യു.എ.ഇ പൗരൻമാർക്കും പ്രവാസികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്​. 

ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് ടൂറിസം, ദുബായ് വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് ജോലി ഒഴിവുള്ളത്. ദുബായ് ഗവണ്‍മെന്റ് തൊഴില്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.


​സ്‌പെഷ്യലിസ്റ്റ് രജിസ്ട്രാര്‍- ഗൈനക്കോളജി

ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലുള്ള ദുബായ് ഹോസ്പിറ്റലിലാണ് ഒബ്‌സ്ട്‌റ്റെട്രിക്‌സ്- ഗൈനക്കോളജി വിഭാഗത്തില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്ട്രാര്‍ തസ്തികയില്‍ ഒഴിവുള്ളത്. ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. 

യോഗ്യത:
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട മേഖലയില്‍ ബിരുദം, രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാനുള്ള കഴിവ്, ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കാനുള്ള കഴിവ്, സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കാനുള്ള ശേഷി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം:
 20,000  മുതല്‍ 30,000 ദിർഹം (നാല്​ ലക്ഷം രൂപ മുതൽ ആറ്​ ലക്ഷം രൂപ വരെ) ആണ്​ മാസ ശമ്പളം.


സൈക്കോളജിസ്റ്റ്, ജനറല്‍ സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്

സൈക്കോളജിസ്റ്റ്:
ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലെ അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്.

യോഗ്യത:
സൈക്കോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദം ഡോക്ടറേറ്റ് എന്നിവയാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്ട്രാര്‍:
ദുബായ് ഹോസ്പിറ്റലിലേക്കാണ് ജനറല്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍ എന്നിവയില്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്ട്രാര്‍മാരെ ആവശ്യമുള്ളത്.

യോഗ്യത:
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട മേഖലയില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. മികച്ച രീതിയില്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കാന്‍ പ്രാപ്തി ഉണ്ടായിരിക്കണം. ക്ലാസ്സുകള്‍ എടുക്കാനും സെമിനാറുകളില്‍ സംസാരിക്കാനുമുള്ള കഴിവും വേണം. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.

ശമ്പളം:
20,000- 30,000 ദിർഹം (നാല്​ ലക്ഷം രൂപ മുതൽ ആറ്​ ലക്ഷം രൂപ വരെ) ആണ്​ ശമ്പളം.

സ്റ്റാഫ് നഴ്‌സ്:
ദുബായ് ഹോസ്പിറ്റലിലേക്കാണ് സ്റ്റാഫ് നഴ്‌സുമാരെയും അവശ്യമുള്ളത്.

യോഗ്യത:
നഴ്‌സിംഗില്‍ ബിഎസ് സി, ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സ്, 100ല്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടു വര്‍ഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. 

ശമ്പളം:
10,000 ദിര്‍ഹം (രണ്ട്​ ലക്ഷം രൂപ) വരെ ശമ്പളം. അറബിക് എഡിറ്റര്‍, ദുബായ് മീഡിയ ഓഫീസ്

സര്‍ക്കാരിന് കീഴിലുള്ള മാധ്യമ സ്ഥാപനമായ ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസിലേക്ക് അറബി ഭാഷയില്‍ പ്രാവീണ്യമുള്ള എഡിറ്ററെ ആവശ്യമുണ്ട്. 

യോഗ്യത:
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ, മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. മാധ്യമ മേഖലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, പ്ലാനുകളും ബജറ്റുകളും തയ്യാറാക്കി അവതരിപ്പിക്കുക, മാധ്യമങ്ങള്‍ക്കായുള്ള കണ്ടന്റുകള്‍ വികസിപ്പിക്കുന്നതിലും തയ്യാറാക്കുന്നതിലും സീനിയര്‍ എഡിറ്ററെ സഹായിക്കുക തുടങ്ങിയവയാണ് പ്രധാന കര്‍ത്തവ്യങ്ങള്‍. ഏത് രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാം.

ശമ്പളം:
 10,000 ദിര്‍ഹമാണ് ശമ്പളം (രണ്ട്​ ലക്ഷം രൂപ) 
സീനിയര്‍ എഡിറ്റര്‍, ദുബായ് മീഡിയ ഓഫീസ് 

രാജ്യത്തെ ഔദ്യോഗിക മാധ്യമ സ്ഥാപനമായ ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ നടപ്പില്‍ വരുത്തുക ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സീനിയര്‍ എഡിറ്ററുടെ ചുമതല.

യോഗ്യത:
ഈ പോസ്റ്റിലേക്ക് എഡിറ്ററുടേതിന് സമാനമായി ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ, മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അറബി ഭാഷാ പ്രാവീണ്യം നിര്‍ബന്ധം.  ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.

ശമ്പളം:
10000 ദിർഹം- 20000 ദിർഹം (രണ്ട്​ ലക്ഷം രൂപ- നാല്​ ലക്ഷം രൂപ).ഡാറ്റ എഞ്ചിനീയര്‍, ദുബായ് ടൂറിസം

ദുബൈ ടൂറിസത്തിൽ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക്​ ബന്ധപ്പെട്ട മേഖലയിൽ ബിരുദമുള്ളവർക്ക്​ അപേക്ഷിക്കാം.

യോഗ്യത:
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ബിരുദം, ഈ മേഖലയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം ഉള്‍പ്പെടെ എട്ടു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് എന്നിവ വേണം. യുഎഇയിലും വിദേശ രാജ്യങ്ങളിലും വലിയ തോതില്‍ യാത്ര ചെയ്യാന്‍ സന്നദ്ധതയുള്ള വ്യക്തിയായിരിക്കണം. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.

ദുബായ് വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ഫിറ്റ്‌നസ് സൂപ്പര്‍വൈസറെയും ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമയാണ് യോഗ്യത.അപേക്ഷ സമർപ്പിക്കേണ്ട രീതി 

ദുബൈ സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടലില്‍ ജോലി ഒഴിവുകളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. www.dubaicareers.ae എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷ സമർപ്പിക്കാൻ താഴെ ക്ലിക്ക് ചെയ്യുക