നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEET) അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി.

2021 സെപ്റ്റംബർ 12 -ന് 13 ഭാഷകളിലായി മെഡിക്കൽ പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവും വലിയ ബിരുദ മെഡിക്കൽ പരീക്ഷയായ നീറ്റ്-യുജിയിൽ 16 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അവസാനവട്ട തയാറെടുപ്പിനൊപ്പം തന്നെ ഓർക്കേണ്ടതാണ് നീറ്റിൽ കർശനമായി പാലിക്കേണ്ട ഡ്രസ് കോഡും മറ്റു പരീക്ഷാ വ്യവസ്ഥകളും. പരീക്ഷാ ക്രമക്കേടുകൾ തടയാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഡ്രസ് കോഡ് നിർദേശിച്ചിട്ടുണ്ട്.



ഉദ്യോഗാർത്ഥികൾക്കുള്ള മാർഗ നിർദേശങ്ങൾ: 

1. എക്സാം സെന്റർ കൃത്യമായി മനസ്സിലാക്കുക.

2. അമിതമായ ഉൽക്കണ്ഠ ഉണ്ടാവുന്നത് ശ്രദ്ധിക്കുക.

3. പരീക്ഷ യോട് അടുക്കുമ്പോൾ ഉറക്കം നന്നാക്കുക.

4. അനാവശ്യമായി ധൃതി കാണിക്കാതിരിക്കുക.

5. റോൾ നമ്പർ പലതവണ എഴുതി ശീലിക്കുക.

6. 1.15നു തന്നെ പരീക്ഷാർഥികൾ സീറ്റിൽ എത്തിയിരിക്കണം. 

7.1.30നു ശേഷം ഹാജരാകുന്നവരെ ഒരുകാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ല. അതേസമയം, മതാചാര പ്രകാരമുള്ള ഇളവുകൾ ആവശ്യമുള്ളവർ 12.30നു മുൻപെങ്കിലും എത്തണം. മെഡിക്കൽ കാരണങ്ങളാലുള്ള ഇളവുകൾ അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നതിനു മുൻപ് എൻടിഎയുമായി ബന്ധപ്പെട്ടവർക്കു മാത്രം

8. അവനവനു താല്പര്യമുള്ള ക്വസ്റ്റ്യൻ ബബ്ലിൾ ചെയ്യുമ്പോൾ ശെരിയായ നമ്പറിന് നേരെ തന്നെയാണ് ബബ്ലിൾ ചെയ്യുന്നത് ഉറപ്പിക്കുക.

9. അനാവശ്യ മായ വരകളും എഴുത്തു കുത്തുകളും മടക്കുകളും ഒരു കാരണവശാലും OMR റിൽ പറ്റാതെ നോക്കുക.

10. കയ്യിൽ വെള്ളം കരുതുന്നവർ അത് കയ്യിൽ നിന്നും OMR ലേക്ക് മറിയുന്നതും ഒറ്റി വീഴുന്നതും ശ്രദ്ധിക്കണം.

11. ബബ്ലിൾ പൂർണ്ണമായും ചെയ്യുക.

12. ഇൻവിജിലേറ്ററെ കൃത്യമായി അനുസരിക്കുക.

13. എക്സാമിന്റെ വല്ല പാകപിഴയും വന്നാൽ ഹാളിന് പുറത്തിറങ്ങിയ ഉടനെ സൂപ്രണ്ടിനെ കാര്യം ധരിപ്പിക്കുക. എഴുതി നൽകുക. കോപ്പി സൂക്ഷിക്കുക. NTA യിലേക്ക് ഉടനെ ഇമെയിൽ ചെയ്യുക.

14. ഓൺലൈൻ എക്സാം പ്രാക്ടീസ് ചെയ്തവർ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഓഫ്‌ലൈൻ കയ്യുറ ഉപയോഗിച്ച് തന്നെ എഴുതി ശീലിക്കുക.

15. അഡ്മിറ്റ്‌ കാർഡ് (ഫോട്ടോ പതിക്കുക), ഫോട്ടോ ഐഡി ഒർജിനൽ, ഓൺലൈൻ സമയത്ത് നൽകിയ പാസ്പോർട്ട്‌ സൈസ് ഫോട്ടോ അറ്റന്റൻസ് ഷീറ്റിൽ ഒട്ടിക്കാൻ, പോസ്റ്റ്‌ കാർഡ് ഫോട്ടോ, രക്ഷിതാവിന്റെ സൈൻ, മാസ്ക്ക്, കയ്യുറ, എന്നിവ ഉറപ്പാക്കുക.

16. ലെഫ്റ്റ് തമ്പ് ഇബിറേഷൺ ചെയ്യാൻ മറന്നവർക്ക് സീൽ പാട്, പേന, ക്ലോക്ക്, എന്നിവ സെന്ററിൽ ഉണ്ടാവും.

17. അതാത് കോളങ്ങളിൽ തന്നെയാണ് വിവരങ്ങൾ എഴുതുന്നത് എന്നുറപ്പിക്കുക. ഇംഗ്ലീഷ് ചെറിയ അക്ഷരത്തിൽ എഴുതുക.

18. സമയം നോക്കിയിരുന്നു ടെൻഷൻ അടിക്കാതെയും സമയം തീരെ ശ്രദ്ധിക്കാതെയും ഇരിക്കരുത്.

19. അഡ്മിറ്റ് കാർഡ് A4 സൈസ് ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലെങ്കിൽ കളർ പ്രിന്റ് എടുക്കാം.

20. അഡ്മിറ്റ് കാർഡിലെ സെൽഫ് ഡിക്ലറേഷൻ ആവശ്യമായത് മാത്രം നൽകുക.

21. വിദ്യാർത്ഥി യുടെ സൈൻ എക്സാം ഹാളിൽ ഇൻവിജിലേറ്റർ ന്റെ സാന്നിധ്യത്തിലാണ് ഇടേണ്ടത്.

22. ലൈറ്റ് കളർ ഡ്രസ്സ്‌ വേണം ധരിക്കാൻ, ഫുൾ സ്ലീവ്, പ്രിന്റ് ഡ്രസ്സ്‌, ബെൽറ്റ്‌, ഷൂ, ജീൻസ് എന്നിവ പാടില്ല. ആഭാരണങ്ങൾ, മറ്റു വിലപിടിപ്പുള്ള ഒന്നും കയ്യിൽ കരുതത്തിരിക്കുക.

23. സെക്ഷൻ B യിൽ ആദ്യത്തിൽ എഴുതുന്ന 10 ആൻസർ മാത്രം ആണ് പരിഗണിക്കുക. അതിനാൽ ശ്രദ്ധിക്കണം. സ്‌കിപ്പ് ചെയ്യുമ്പോൾ നമ്പർ മാറുന്നില്ലെന്നു ശ്രദ്ധിക്കണം.

24. പരീക്ഷക്ക് പോകുമ്പോഴോ എക്സാം ഹാളിലോ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒന്നിലും ശ്രദ്ധിക്കാതിരിക്കുക.

25. പരീക്ഷ എഴുതി പുറത്തിറങ്ങുമ്പോൾ OMR, അഡ്മിറ്റ്‌ കാർഡ് എന്നിവ ഇൻവിജിലേറ്റർ വശം കൊടുത്തിറങ്ങുക. 5 മണി വരെ എക്സാം ശ്രദ്ധയോടെ എഴുതുക. 1.45 ന് തന്നെ ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് വാങ്ങുക.

26. അഭിപ്രായപ്രകടനങ്ങൾക്ക് ചെവി കൊടുക്കരുത്. ഭക്ഷണക്രമം പുലർത്തുക, ഉറക്കം ക്രമപ്പെടുത്തുക. പോസിറ്റീവ് ചിന്തകൾ മാത്രം വെച്ചു പുലർത്തുക.

27. അറ്റൻഡൻസ് ഷീറ്റിലും, അഡ്മിറ്റ് കാർഡിലും ലെഫ്റ്റ് തമ്പ് വെച്ച ശേഷം അതിലെ മഷി ഒഎംആർ ഷീറ്റിൽ പതിയാതെ ശ്രദ്ധിക്കുക.

28. 2020 ലെ നീറ്റ് ക്വസ്റ്റ്യൻ പേപ്പർ ഒരു തവണയെങ്കിലും ചെയ്തു നോക്കുക.

29. 2021 ലെ പുതിയ OMR ഷീറ്റിൽ ഉച്ചക്ക് 2 മുതൽ 5 വരെ സമയത്തു ഇനിയുള്ള എക്സാം എഴുതി ശീലിക്കുക.



ഓർക്കണം ഈ ഡ്രസ് കോഡ്

പരീക്ഷാ ക്രമക്കേടുകൾ തടയാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഡ്രസ് കോഡ് നിർദേശിച്ചിട്ടുണ്ട്.

ആൺകുട്ടികൾ:

  • ഇളംനിറത്തിലുള്ള അരക്കൈ ഷർട്ട് / ടീഷർട്ട്.
  • ഇളംനിറത്തിലുള്ള പാന്റ്സ്. ഇതിനു വലിയ ബട്ടൺ, സിബ്ബ്, ധാരാളം പോക്കറ്റുകൾ എന്നിവ പാടില്ല.
  • കുർത്ത, പൈജാമ എന്നിവ അനുവദിക്കില്ല.
  • വള്ളിച്ചെരിപ്പ്, സാധാരണ ചെരിപ്പ് എന്നിവ ആകാം. ഷൂ പാടില്ല.
  • വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി, ബെൽറ്റ് എന്നിവ പാടില്ല.
  • ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള കണ്ണടയും ലെൻസും ആകാം.

പെൺകുട്ടികൾ

  • ഇളംനിറത്തിലുള്ള അരക്കൈ ചുരിദാർ, ടീഷർട്ട്.
  • ഇളം നിറത്തിലുള്ള സൽവാർ, ജീൻസ്, ലെഗ്ഗിങ്സ്.
  • വസ്ത്രത്തിൽ വലിയ ബട്ടൺ, ബാഡ്ജ്, ഫ്ലോറൽ പ്രിന്റിങ് എന്നിവ പാടില്ല.
  • വള്ളിച്ചെരിപ്പോ സ്ലിപ്പറോ ആകാം. ഷൂ, ഹൈഹീൽ ചെരിപ്പ് എന്നിവ പാടില്ല.
  • ഷാളോ ദുപ്പട്ടയോ പാടില്ല.
  • മുസ്‌ലിം പെൺകുട്ടികൾക്കു മതാചാര പ്രകാരമുള്ള ശിരോവസ്ത്രം, ബുർഖ എന്നിവ ധരിക്കാം. എന്നാൽ ഇവർ മതിയായ പരിശോധനയ്ക്കായി 12.30നു മുൻപ് എത്തണം.
  • മോതിരം, കമ്മൽ, ചെയിൻ, മൂക്കുത്തി, വാച്ച്, ബ്രേസ്‌ലെറ്റ് തുടങ്ങിയവ ഒഴിവാക്കണം.
  • വസ്ത്രത്തിലെ ചെറിയ ലോഹക്കൊളുത്ത് പോലും പ്രശ്നമായേക്കാം എന്നതിനാൽ ഏറെ ശ്രദ്ധ ആവശ്യം. 
  • ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള കണ്ണടയും ലെൻസും ആകാം.



നിർബന്ധമായും വേണ്ടത്
  • പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്
  • തിരിച്ചറിയൽ രേഖ
  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • പോസ്റ്റ് കാർഡ് സൈസ് (4 ഇഞ്ച് X 6 ഇഞ്ച്) കളർ ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്). ഇത് അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പ്രഫോർമയിൽ ഒട്ടിച്ചിരിക്കണം.

നിർബന്ധമായും ഒഴിവാക്കേണ്ടവ

  • ഡോക്ടർ നിർദേശിച്ച കണ്ണടയോ ലെൻസോ ധരിക്കുന്നതിനു തടസ്സമില്ലെങ്കിലും സൺഗ്ലാസ് ഒഴിവാക്കണം.
  • കടലാസ് ഷീറ്റ്, കടലാസ് കഷണങ്ങൾ, ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ, സ്കാനർ.
  • മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, മൈക്രോചിപ്
  • വോലറ്റ്, ഹാൻഡ് ബാഗ്, ക്യാമറ
  • പായ്ക്കറ്റിലാക്കിയതോ അല്ലാത്തതോ ആയ ഭക്ഷണ പദാർഥങ്ങൾ, വാട്ടർ ബോട്ടിൽ. (പ്രമേഹമുള്ള വിദ്യാർഥികൾക്കു മുൻകൂർ അനുവാദമുണ്ടെങ്കിൽ ഷുഗർ ടാബ്‌ലറ്റ്സ്, പഴങ്ങൾ, സുതാര്യമായ വാട്ടർബോട്ടിലിൽ വെള്ളം എന്നിവ കൊണ്ടുവരാൻ അനുവാദമുണ്ട്).