പ്ലസ് വൺ ഏകജാലക പ്രവേശനം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഒക്ടോബർ 07 മുതൽ ഒക്ടോബർ 21 വരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ പ്രവേശനം നേടാം.

രണ്ടാം അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
  •  www.school.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Click here എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ശേഷം ആപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേർഡ്, ജില്ല എന്നിവ സെലക്ട് ചെയ്യുക
  • Login ക്ലിക്ക് ചെയ്യുക
  • നിങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ Congratulations!!! You have got Allotment എന്ന് എഴുതി കാണിക്കും
  • ശേഷം താഴെ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും കാണിക്കും ആ സമയത്തു തന്നെ പ്രവേശനം നേടാൻ വിദ്യാർഥികൾ ശ്രമിക്കേണ്ടതാണ്.

രണ്ടാം അലോട്മെന്റ് ചെക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇:




രണ്ടാംഘട്ട അലോട്ട്മെന്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
  • പ്രവേശനത്തിനായി വിദ്യാർഥിക്ക് ലഭിച്ചിട്ടുള്ള തീയതിയിലും സമയത്തും അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനെപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
  • വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.
  • അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം
  • ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വർക്ക് ഈ അലോട്ട്മെന്റിൽ മറ്റൊന്നും ഇല്ലെങ്കിൽ സ്ഥിര പ്രവേശനം നേടണം
  • ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലെറ്ററിലെ നിർദിഷ്ട സമയത്ത് സ്ഥിര പ്രവേശനം നേടണം
  • പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റ്കളിൽ പരിഗണിക്കുന്നതല്ല


പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
  • ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ (പ്രിന്റ് എടുക്കാൻ സൗകര്യം ഇല്ലെങ്കിൽ , പ്രവേശനം ലഭിക്കുന്ന സ്ക്കൂളിൽ നിന്നും എടുത്തു നൽകും),
  • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വിടുതൽ സർട്ടിഫിക്കറ്റ്
  • സ്വഭാവ സർട്ടിഫിക്കറ്റ്
  • ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ
എന്നിവ അസൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ സർക്കുലറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ എന്ത് ചെയ്യും?

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്നായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ നൽകാവുന്നതാണ്. മുഖ്യ ഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റ്നായുള്ള ഒഴിവുകളും നോട്ടിഫിക്കേഷനും മുഖ്യ ഘട്ട പ്രവേശന സമയ പരിധിക്ക് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

➧ ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?

രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ് /സ്കൂൾ ഓപ്ഷനിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പ്രവേശന തിയതി , സമയം എന്നിവ അലോട്ട്മെന്റ് ലെറ്റെറിൽ നൽകിയിട്ടുണ്ട്.

➧ ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല.ഇനി എന്ത് ചെയ്യണം?

രണ്ടാം അലോട്ട്മെന്റോടുകൂടി മുഖ്യ അലോട്ട്മെന്റ് പ്രക്രീയ അവസാനിക്കുന്നതിനാൽ ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും ഫീസടച്ച്സ്ഥിര പ്രവേശനം നേടണം. താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

➧ മുഖ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ സ്‌കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?

മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക് ,ഇഷ്ടപെട്ട സ്‌കൂളും വിഷയവും ലഭിച്ചില്ലെങ്കിൽ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിന്  ശേഷം അപേക്ഷിക്കാം. ഇതിനായുള്ള നിർദ്ദേശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.

➧ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?

അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ  ഒക്ടോബർ 21ന് ശേഷം അപ്ഡേറ്റ് ചെയ്യും.

➧ ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി  എന്ത് ചെയ്യണം?

ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.

കൂടുതൽവിവരങ്ങൾക്ക് www.hscap.kerala.gov.in സന്ദർശിക്കുക.