സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് 2021-2023 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് മെരിറ്റ്/മാനേജ്മെന്‍റ്/ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

എന്താണ് ഡി.എല്‍.എഡ്?

കേരളത്തില്‍ ട്രെയിന്‍ഡ് ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് (ടി.ടി.സി.) എന്ന പേരില്‍ നടത്തിവന്നിരുന്ന എല്‍.പി./യു.പി. അധ്യാപക പരിശീലന കോഴ്സ് ആ പേരില്‍ ഇപ്പോള്‍ നടത്തുന്നില്ല. 2013-'14 അധ്യയനവര്‍ഷം മുതല്‍ ഈ കോഴ്സിന്റെ പേര് ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ (ഡി.എഡ്.) എന്ന് മാറ്റിയിരുന്നു. പിന്നീട്, ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്ന പേര് ഡിപ്ലോമ ഇന്‍ എലമന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ്.) എന്ന് പുനര്‍നാമകരണം ചെയ്തു.
മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്.

പ്ലസ്ടു വിന് ശേഷം ഡി.എല്‍.എഡ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അധ്യാപന മേഖലയില്‍ ജോലി ചെയ്യാം. പ്ലസ് ടു 50 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്കാണ് ഈ കോഴ്സിലേക്ക് പ്രവേശനമുള്ളത്. നാലു സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കോഴ്സ് കാലാവധി.



യോഗ്യതകൾ:

ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം.

1. കേരളത്തിലെ ഏതെങ്കിലും സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ.

2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തതുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ.

ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.



പ്രായപരിധി
  • അപേക്ഷകർ 01-07-2021 ൽ 17 വയസ്സിൽ കുറവുള്ളവരോ 33 വയസ്സിൽ കൂടുതലുള്ളവരോ ആകാൻ പാടുള്ളതല്ല.
  •  ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ചുവർഷവും മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്നുവർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനിക സേവനകാലയളവും ഇളവ് നൽകുന്നതാണ്.
  •  നേരത്തെ അധ്യാപകനായി അംഗീകാരം ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർന്ന പ്രായപരിധിയിൽ ഇളവു നൽകുന്നതിന് കണക്കാക്കുന്നതാണ്.

മറ്റു വ്യവസ്ഥകൾ:

  • യോഗ്യതാ പരീക്ഷ പാസാകാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ ഈ കോഴ്സിന് അപേക്ഷിക്കാൻ അർഹരല്ല.
  • മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് (OBC) യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്ക് അഞ്ച് ശതമാനം ഇളവ് അനുവദിക്കുന്നതാണ്.
  • പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല.
  • സ്പോർട്സ് കോട്ടയിൽ സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ്/എയ്ഡഡ് ഇൻസ്റ്റിറ്റ്യൂട്ടിലും ഓരോ സീറ്റ് വീതം സ്പോർട്സ് താരങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. അവരുടെ അപേക്ഷകൾ സ്പോർട്സ് കൗൺസിൽ സ്വീകരിച്ച് 25-11-2021 നു മുമ്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ പരിഗണനയ്ക്കായി അയച്ചു കൊടുക്കേണ്ടതാണ്.
  • 10 ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് (EWS) സംവരണം ചെയ്തിട്ടുണ്ട്.
  • വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, എൻഎസ്എസ്, എൻസിസി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.


  • ന്യൂനപക്ഷ സമുദായ വിഭാഗങ്ങൾ നടത്തുന്ന ടിടിഐ കളിൽ 50 ശതമാനം സീറ്റുകൾ പൊതു മെരിറ്റ് അടിസ്ഥാനത്തിലും ബാക്കി വരുന്നവ 50 ശതമാനം സീറ്റുകൾ അതാത് ന്യൂനപക്ഷ സമുദായ വിഭാഗത്തിൽനിന്നും യോഗ്യതയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകുക. മൈനോറിറ്റി വിഭാഗത്തിൽ ഉൾപ്പെടാത്ത എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകളിലേക്ക് മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും.
  • അപേക്ഷയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടത് ബാധകമല്ലാത്തവെയിൽ ബാധകമല്ല എന്ന് എഴുതേണ്ടതാണ്‌.
  • അപേക്ഷ നിശ്ചിത ഫോറത്തിൽ തന്നെ സമർപ്പിക്കേണ്ടതാണ്. അപേക്ഷകളിൽ അഞ്ച് രൂപയ്ക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചിരിക്കണം. അല്ലെങ്കിൽ അഞ്ചു രൂപ ട്രഷറിയിൽ അടച്ച് ചലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. പട്ടികജാതി പട്ടികവർഗ്ഗ കാർക്ക് അപേക്ഷാഫീസ് ഇല്ല.
  • അപേക്ഷിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • മാനേജ്മെന്റ് കോട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് മാനേജർക്ക് നേരിട്ടോ രജിസ്റ്റേർഡ് പോസ്റ്റ് ആയോ അപേക്ഷിക്കേണ്ടതാണ്. ഇത്തരം അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയിരിക്കണം.
  • ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും.

ഡി എൽ എഡ് 2021 - 2023 വർഷത്തെ പ്രവേശന നടപടികൾ 10-12-2021 പൂർത്തിയാകുന്നതും 13-12-2021 അദ്ധ്യയനം ആരംഭിക്കുന്നതുമാണ്.


അപേക്ഷിക്കേണ്ട വിധം:
 
നിശ്ചിത ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഓഫിസുകളിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ 23-11-2021 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽവേണം അപേക്ഷിക്കാൻ.

അപേക്ഷ സമർപ്പിക്കുന്ന പ്ലസ്ടു സമയത്ത്  സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മതിയാകുന്നതാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 23-11-2021 

വിജ്ഞാപനത്തിന്‍റേയും അപേക്ഷാ ഫോറത്തിന്‍റേയും പൂര്‍ണ്ണവിവരങ്ങള്‍:

അപേക്ഷാ ഫീസ്:
  • അപേക്ഷകളിൽ 5 (അഞ്ച്) രൂപയ്ക്കുള്ള കോർട്ട്ഫീസ് സ്റ്റാബ് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചിരിക്കണം.
  • അല്ലെങ്കിൽ “0202-01-102-97-03 other receipt'' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷ യോടൊപ്പം ഹാജരാക്കണം.
  • പട്ടികജാതി/ പട്ടികവർഗ്ഗക്കാർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.


മാനേജ്മെന്റ് ക്വാട്ട

മാനേജ്മെന്റ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് നേരിട്ടോ രജിസ്റ്റേർഡ് പോസ്റ്റായോ അപേക്ഷിക്കേണ്ടതാണ്.
ഇത്തരം അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയിരിക്കണം.

ന്യൂനപക്ഷ ടി.ടി.ഐ കളിലേക്ക് പൊതു മെരിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50% സീറ്റുകളിലേക്കുള്ള അപേക്ഷകളും ബന്ധപ്പെട്ട ടിടിഐ മാനേജർക്ക് നൽകേണ്ടതും മാനേജർമാർക്ക് നൽകുന്ന അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നൽകേണ്ടതാണ്.

മേൽപ്പടി അപേക്ഷകളിലും മുകളിൽ സൂചിപ്പിച്ച പ്രകാരം കോർട്ട് ഫീസ് സ്റ്റാമ്പോ - ചെലാൻ രസീതോ ഉൾപ്പെടുത്തിയിരിക്കണം.

പ്രത്യേക ശ്രദ്ധക്ക്:
  • കന്നട ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർകോഡ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അയക്കേണ്ടതാണ്.
  • തമിഴ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്കുള്ള അപേക്ഷകർ പാലക്കാട്, ഇടുക്കി, എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയക്കേണ്ടതാണ്.
  • ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം/ കൊല്ലം/ മലപ്പുറം/ കോഴിക്കോട് കണ്ണൂർ എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയക്കേണ്ടതാണ്.
  • ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. യിലേക്കുള്ള അപേക്ഷകൾ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. മാനേജർക്കും നൽകേണ്ടതാണ്.