പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ എന്നിവരെ ഡയറക്ടര്‍ ഏജന്റായി നിയമിക്കുന്നു.

  • Organization : Postal Department
  • Name of the Post : ഡയറക്ട് എജന്റ്റ്
  • Job Location : പാലക്കാട്
  • Last Date : 31 ഡിസംബർ 2021

പ്രായ പരിധി

  • 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള


യോഗ്യത വിവരങ്ങൾ 

  • പത്താം ക്ലാസാണ് യോഗ്യത. കൂടാതെ പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരാകണം.
  • മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന.
  • നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല.
  • തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വയ്‌ക്കേണ്ടതാണ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷകര്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യതാ മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം താഴെ തന്നിട്ടുള്ള വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

ദി സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്,
പാലക്കാട് ഡിവിഷന്‍,
പാലക്കാട് -678001

ഫോണ്‍: 0491 2544740, 2545850.