കേരള സംസ്​ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലി​ന്റെ 2021-22 വർഷത്തെ ഉന്നത വിദ്യാഭ്യാസ സ്​കോളർഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഡിഗ്രി/പിജി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണ് ഉന്നത വിദ്യാഭ്യാസ സ്കോളര്ഷിപ്പ്. 1000 വിദ്യാർഥിലകൾക്കാണ് ഈ സ്കോളർഷിപ്പുകൾ ലഭിക്കുക.

ആർക്കൊക്കെ അപേക്ഷിക്കാം?

 • കേരളത്തിലെ സർക്കാർ​/എയ്​ഡഡ്​ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകളിൽ സയൻസ്​, സോഷ്യൽ സയൻസ്​, ഹ്യുമാനിറ്റീസ്​, ബിസിനസ്​  സ്റ്റഡീസ് വിഷയങ്ങളിൽ  ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക്​ അപേക്ഷിക്കാം.
 •  ഐ.എച്ച്​.ആർ.ഡിയുടെ അപ്ലൈഡ്​ സയൻസ്​ കോളജുകളിൽ സമാന ബിരുദ കോഴ്​സുകളിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും അപേക്ഷിക്കാൻ അർഹരാണ്.
 • അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.
 • പ്രൊഫഷണൽ കോഴ്സുകൾക്കും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ കഴിയില്ല.സ്കോളർഷിപ്പ് തുക:

ബിരുദ പഠനത്തിന്

ഒന്നാം വർഷം - 12,000
രണ്ടാം വർഷം - 18,000
മൂന്നാം വർഷം - 24,000

ബിരുദാനന്തര ബിരുദം

ഒന്നാം വർഷം - 40,000
രണ്ടാം വർഷം - 60,000

വിവിധ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ:

ആകെയുള്ള 1000 സ്‌കോളർഷിപ്പുകൾ താഴെപ്പറയുംവിധം വകയിരുത്തിയിരിക്കുന്നു.

എസ്.എസി/ എസ്.ടി - 10%
ബി.പി.എൽ - 10%
ഒ.ബി.സി - 27%
പൊതുവിഭാഗം - 50%
ഭിന്നശേഷിക്കാർ 3%അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാനദണ്ഡം:

എസ്.ടി., എസ്.സി., ഭിന്നശേഷി, ബി.പി.എല്‍., ഒ.ബി.സി., പൊതുവിഭാഗം എന്നിവര്‍ക്ക് പഠിച്ച സ്ട്രീം അനുസരിച്ച് നിശ്ചിതശതമാനം മാര്‍ക്ക് പ്ലസ് ടു തലത്തില്‍ ലഭിച്ചിരിക്കണം.

പ്ലസ്​ടു/യോഗ്യത പരീക്ഷയിൽ പട്ടികവർഗ വിദ്യാർഥികൾക്ക്​ പാസ്​മാർക്ക്​ മതി. പട്ടികജാതി വിദ്യാർഥികൾക്ക്​ സയൻസ്​, ഹ്യുമാനിറ്റീസ്​, സോഷ്യൽ സയൻസ്​ വിഷയങ്ങൾക്ക്​ 55 ശതമാനം .ബിസിനസ്​ സ്​റ്റഡീസിന്​ 60 ശതമാനം.

ഭിന്നശേഷിക്കാർക്ക്​ എല്ലാ വിഷയങ്ങൾക്കും 45 ശതമാനം മാർക്ക്​ മതി. വികലാംഗ വിദ്യാർത്ഥികൾക്ക് 25% അധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

ബി.പി.എൽ, ഒ.ബി.സി വിഭാഗങ്ങൾക്ക്​ സയൻസ്​ 60 ശതമാനം. ഹ്യുമാനിറ്റീസ് ആൻഡ്​ സോഷ്യൽ സയൻസ്​ 55 ശതമാനം. ബിസിനസ്​ സ്​റ്റഡീസ്​ 65 ശതമാനം.

പൊതുവിഭാഗം വിദ്യാർഥികൾക്ക്​ സയൻസ്​, ബിസിനസ്​ സ്​റ്റഡീസിന്​ 75 ശതമാനം, ഹ്യുമാനിറ്റീസ്​, സോഷ്യൽ സയൻസ്​ വിഷയങ്ങൾക്ക്​ 60 ശതമാനം മാർക്ക്​ വേണം.സ്കോളർഷിപ്പ് പുതുക്കൽ 

ഈ വർഷം സ്​കോളർഷിപ്​ ലഭിക്കുന്ന വിദ്യാർഥികളുടെ അക്കാദമിക്​ മികവ്​ വിലയിരുത്തിയാവും തുടർവർഷങ്ങളിലേക്കുള്ള സ്​കോളർഷിപ്പിന്​ പരിഗണിക്കുക. സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ തീർപ്പ് കല്പിച്ച് സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് കൗൺസിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും, സ്കോളർഷിപ്പ് തുക അർഹരായവർക്ക് ബാങ്ക് വഴി കൈമാറുകയും ചെയ്യും.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. വെബ്‌സൈറ്റിൽ ലഭ്യമാകുന്ന ഫോറത്തിൽ ആവശ്യപെട്ടിട്ടുള്ള വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷയുടെ പകർപ്പ്​ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്​/രേഖകളുടെ ശരിപ്പകർപ്പുകൾ സഹിതം പഠിക്കുന്ന സ്​ഥാപന മേധാവിക്ക്​ സമർപ്പിക്കണം​.ആവശ്യമുള്ള രേഖകൾ:
 • Photo
 • Signature
 • Bank passbook
 • SSLC certificate
 • +2 Mark list
 • Nativity ccertificate for CBSE /ICSE scheme students
 • Caste/community certificate
 • Income certificate for OBC (NCL can be used instead)
 • BPL Certificate (for BPL )

അപ്പേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 10 ജനുവരി 2022


കൂടുതൽ വിവരങ്ങൾക്ക്​ വെബ്​സൈറ്റ്​ കാണുക.
ഫോൺ: 0471–2301297
hecscholarship@gmail.com.