നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) 17 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെന്റ് മേഖലകളിലെ യു.ജി.പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
കണ്ണൂർ, ബെംഗളൂരു, ഭോപാൽ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പട്ന, പഞ്ച്കുല, റായ്ബറേലി, ഷില്ലോങ്, കംഗ്റ, ജോദ്പുർ, ഭുവനേശ്വർ, ശ്രീനഗർ എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ.
കണ്ണൂർ കേന്ദ്രത്തിലെ പ്രോഗ്രാമുകൾ:
1. ബി.ഡിസ്;
- ഫാഷൻ ഡിസൈൻ,
- ടെക്സ്റ്റൈൽ ഡിസൈൻ
- നിറ്റ് വിയർ ഡിസൈൻ
- ഫാഷൻ കമ്യൂണിക്കേഷൻ
3. മാസ്റ്റേഴ്സ്:
- എം.ഡിസ്.
- എം.എഫ്.എം.
യു.ജി. കോഴ്സുകൾ
ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.): ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സവിശേഷ മേഖലകളിലാണ് ബി.ഡിസ്. പ്രോഗ്രാം ഉള്ളത്.
👉 പ്ലസ്ടു/തത്തുല്യ യോഗ്യത (ഏതു സ്ട്രീമിൽ നിന്നുമാകാം) നേടിയവർക്ക് അപേക്ഷിക്കാം.
👉 നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല യോഗ്യത (അഞ്ച് വിഷയത്തോടെ) ഉള്ളവർക്കും അപേക്ഷിക്കാം.
അപ്പാരൽ പ്രൊഡക്ഷൻ ബി.എഫ്.ടെക്:
ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യം/നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല യോഗ്യത (ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പടെ കുറഞ്ഞത് അഞ്ച് വിഷയങ്ങൾ) നേടിയവർ, മൂന്ന്/നാല് വർഷ എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായം 2022 ഓഗസ്റ്റ് ഒന്നിന് 24 വയസ്സിൽ താഴെയാകണം. പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്.
പി.ജി. പ്രോഗ്രാമുകൾ
മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം.), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.).
മാസ്റ്റേഴ്സ് പ്രവേശനത്തിന് പ്രായപരിധിയില്ല. ഓരോ മാസ്റ്റേഴ്സ് പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത nift.ac.in/admission/ ലിങ്കിലും niftadmissions.in ലും ലഭിക്കും.
പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷ
എല്ലാ കോഴ്സുകൾക്കും പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷ) ഉണ്ടാകും. ബി.ഡിസ്. പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറൽ എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പ്രവേശന പരീക്ഷയാണ് ആദ്യഘട്ടം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സിറ്റുവേഷൻ ടെസ്റ്റ് ഉണ്ടാകും. ബി.എഫ്.ടെക്. പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. മാസ്റ്റേഴ്സ് പ്രവേശന പരീക്ഷകളുടെ ഘടന പ്രോസ്പക്ടസിൽ വിശദീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് നടത്തുന്ന യു.ജി./പി.ജി. പ്രവേശനപരീക്ഷകൾക്ക് കണ്ണൂർ, കൊച്ചി, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
സീറ്റ്
ബി.ഡിസ്. 3265, ബി.എഫ്.ടി. 608, മാസ്റ്റേഴ്സ് 1150 ( മൊത്തം 5023).
അപേക്ഷ
അപേക്ഷ
അപേക്ഷ ജനുവരി 17 വരെ nift.ac.in/admission വഴി നൽകാം. യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷ 2021-2022ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 3000 രൂപ (പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 1500 രൂപ). സാധാരണ ഫീസിനൊപ്പം, ലേറ്റ് ഫീസ് 5000 രൂപ നൽകി ജനുവരി 18 മുതൽ ജനുവരി 22 വരെ അപേക്ഷിക്കാം.