എസ്‌എസ്‌എൽസി മുതൽ ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്കും തൊഴിൽപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ജോബ്‌ഫെയറിൽ പങ്കെടുക്കാം.
മെഗാ ജോബ്‌ഫെയറിൽ ഉദ്യോഗാർഥികളെ തേടിയെത്തുന്നത് ആയിരത്തിലധികം സ്വകാര്യ തൊഴിൽദായകർ. എൻജിനിയറിങ് ടെക്‌നോളജി, ഐടി, ആരോഗ്യം, ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽ, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിങ് എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിലുള്ള തൊഴിൽദായകരാണ് ഉദ്യോഗാർഥികളെ അന്വേഷിക്കുന്നത്. ലുലു, ഭീമ ജ്വല്ലേഴ്‌സ്, മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, നിപ്പോൺ ടയോട്ട, ആസ്‌റ്റർ മെഡ്‌സിറ്റി, റിനൈ മെഡിസിറ്റി തുടങ്ങിയ വൻകിട സ്ഥാപനങ്ങൾ ജോബ്‌ഫെയറിന് എത്തുന്നുണ്ട്. സ്വകാര്യസംരംഭകരുടെ ചെറുതും വലുതുമായ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. തൊഴിൽദായകർക്കുള്ള സ്‌റ്റാളുകൾ ഉൾപ്പെടെ സൗകര്യങ്ങൾ സൗജന്യമായാണ് നൽകിവരുന്നത്.
നിയുക്തി തൊഴിൽമേളയുടെ ലക്ഷ്യങ്ങൾ!
അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം മികച്ച തൊഴിൽ നേടാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കരിയർ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുകയും ഇവയുടെ ആഭിമുഖ്യത്തിൽ എംപ്ലോയബിലിറ്റി സ്‌കീമുകളും സോഫ്റ്റ് സ്‌കില്ലുകളും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. കരിയർ ഡെവലപ്മെന്റ് സെന്ററുകളിലൂടെ അഭ്യസ്തവിദ്യർക്ക് ആവശ്യമായ വ്യക്തിത്വവികസനത്തിന് പരിശീലനവും നൽകുന്നുണ്ട്. നിലവിൽ ജോലി ഇല്ലാത്തവർക്ക് ജോലി ലഭ്യമാക്കുക എന്നതുകൂടി നിയുക്തി തൊഴിൽമേള യുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഒരു ജോലി ഇല്ലാത്തവർക്കും തൊഴിൽ പരിചയം ഉള്ളവർക്കും ഒരുപോലെ ജോലി ലഭിക്കാൻ സഹായകരമാകും. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിലൂടെ, യോഗ്യരായ അപേക്ഷകർക്ക് അവരുടെ സ്വപ്ന ജോലി ലഭിക്കും.
തൊഴിൽമേളയിൽ ആർക്കെല്ലാം
എസ്‌എസ്‌എൽസി മുതൽ ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്കും തൊഴിൽപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ജോബ്‌ഫെയറിൽ പങ്കെടുക്കാം.
തൊഴിൽമേളയിൽ എങ്ങനെ
വിവിധ നൈപുണ്യ തലങ്ങളിലും യോഗ്യതകളിലുമുള്ള തൊഴിലന്വേഷകർക്ക് നിയുക്തി ജോബ് ഫെസ്റ്റ് 2021-ന് ഓൺലൈൻ രജിസ്ട്രേഷൻ വഴി അപേക്ഷിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എംപ്ലോയബിലിറ്റി സെന്റിലോ നേരത്തേ പേര് രജിസ്‌റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും പങ്കെടുക്കാം. എന്നാൽ, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവർക്ക് എക്‌സ്ചേഞ്ച് സംസ്ഥാനത്ത് എവിടെയും സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ തൊഴിൽമേളകളിലും പങ്കെടുക്കാനാകും. മെഗാ ജോബ്‌ഫെയറിനോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്‌റ്റർ ചെയ്യാനും അവസരമൊരുക്കും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് 250 രൂപയാണ് ഫീസ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഫീസ് ആരിൽനിന്നും വാങ്ങുന്നില്ല. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്.
- ഉദ്യോഗാർഥികൾക്ക് വേണ്ട യോഗ്യതയും തൊഴിൽ പരിചയവും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഈമെയിൽ ഐഡി, പാസ്സ്‌വേർഡ്, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
- രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെയാണ് ജോബ്‌ഫെയറുകള്‍ നടക്കുക.
- നിശ്ചിത സമയത്തും തീയതിയിലും, ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ അഭിമുഖത്തിൽ ഹാജരാകണം.
നിയുക്തി ജോബ് ഫെയർ 2021
|
എറണാകുളം
ഫെസ്റ്റ് 11/12/2021 |
|
തിരുവനന്തപുരം
ഫെസ്റ്റ് 11/12/2021 |
|
പാലക്കാട്
ഫെസ്റ്റ്: 11/12/2021 |
|
കൊല്ലം
ഫെസ്റ്റ് 18/12/2021 |
|
കോഴിക്കോട്
ഫെസ്റ്റ് 18/12/2021 |
|
കോട്ടയം
ഫെസ്റ്റ് 18/12/2021 |
|
തൃശ്ശൂർ
ഫെസ്റ്റ് 20/12/2021 |
|
മലപ്പുറം
ഫെസ്റ്റ് 22/12/2021 |
|
പത്തനംതിട്ട
ഫെസ്റ്റ് 21/12/2021 |
|
കാസർഗോഡ്
ഫെസ്റ്റ് 08/01/2022 |
