കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി ആറിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.

ബ്രാഞ്ച് മാനേജര്‍, അക്കാദമിക് കൗണ്‍സിലര്‍ , സൂപ്പര്‍വൈസര്‍/സീനിയര്‍നഴ്സ്, നേഴ്സിംഗ് ട്യൂട്ടര്‍, നേഴ്സ് ,നേഴ്സിംഗ് അസിസ്റ്റന്റ്, ഗ്രാഫിക് ഡിസൈനര്‍, അക്കൗണ്ടന്റ് , കെയര്‍ ഗിവേഴ്സ് , മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് സ്റ്റാഫ് , സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍,  ഓഫീസ് സ്റ്റാഫ്, ടെലികോളര്‍, സെക്യൂരിറ്റി സ്റ്റാഫ്,  ക്ളീനിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച. 



ബ്രാഞ്ച് മാനേജര്‍ 

യോഗ്യത: 
ബിരുദം / ബിരുദാനന്തരബിരുദം, (ഹോസ്പിറ്റാലിറ്റി / ഫെസിലിറ്റി എക്സ്പീരിയന്‍സ്)

അക്കാദമിക് കൗണ്‍സിലര്‍ 

യോഗ്യത: 
ബിരുദം / ബിരുദാനന്തരബിരുദം

സൂപ്പര്‍വൈസര്‍/സീനിയര്‍നഴ്സ് 

യോഗ്യത: 
ബി.എസ്.സി നേഴ്സിംഗ് + (അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം)



നേഴ്സിംഗ് ട്യൂട്ടര്‍

യോഗ്യത: 
ബി.എസ്.സി നേഴ്സിംഗ്

നേഴ്സ് 

യോഗ്യത: 
ബി.എസ്.സി നേഴ്സിംഗ് /ജി.എന്‍.എം

നേഴ്സിംഗ് അസിസ്റ്റന്റ് 

യോഗ്യത: 
എ.എന്‍.എം



ഗ്രാഫിക് ഡിസൈനര്‍ 

യോഗ്യത:
ഡിഗ്രി / ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ്

അക്കൗണ്ടന്റ് 

യോഗ്യത: 
ബി.കോം + ടാലി (1-2 വര്‍ഷത്തെ പ്രവൃത്തിപരിചയം)

കെയര്‍ ഗിവേഴ്സ് 

യോഗ്യത:
പത്താംതരം + ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം



മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് സ്റ്റാഫ്

യോഗ്യത:
ബിരുദം

സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, ടെലികോളര്‍

യോഗ്യത:
പ്ലസ് ടു, 

പ്രായപരിധി:

35 വയസ്. 



എങ്ങനെ പങ്കെടുക്കാം?

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 

കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.


ഫോണ്‍ - 0495 2370176