വർക്കിങ് പ്രൊഫഷണലുകൾക്ക് തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും മികച്ച കരിയർ നേടാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഗുവാഹാട്ടി പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങുന്നു.

സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡീപ് ലേണിങ് എന്നിവയിലാണ് കോഴ്സുകൾ. വ്യവസായമേഖലയ്ക്ക് ആവശ്യമുള്ള രീതിയിൽ നൈപുണ്യം നേടിയെടുക്കാൻ പ്രൊഫഷണലുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.


യോഗ്യത:

ഐ.ടി., സോഫ്റ്റ്വേർ ഡെവലപ്മെന്റ് മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും 50 ശതമാനം മാർക്കോടെ ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. ടൈം പ്രൊഫഷണൽ ലേണിങ്ങുമായി ചേർന്നാണ് കോഴ്സ് നടത്തുന്നത്.


സൈബർ സെക്യൂരിറ്റി

സൈബർ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. ഓരോവർഷവും വിദഗ്ധരായ ജീവനക്കാരെയാണ് ഈ മേഖലയിൽ ആവശ്യം. ഒൻപതു മാസമാണ് കോഴ്സ് ദൈർഘ്യം. നെറ്റ്വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി മാനേജർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജർ എന്നീ മേലകളിൽ പ്രവർത്തിക്കാനും തൊഴിൽനൈപുണ്യം വർധിപ്പിക്കാനും കോഴ്സ് സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
https://timestsw.com/landing/iit-guwahati-post-graduate-certificate-program-in-cybersecurity/



എ.ഐ. ആൻഡ് ഡീപ് ലേണിങ്

എ.ഐ., ഡീപ്പ് ലേണിങ് മേഖലയെക്കുറിച്ച് സമഗ്രമായി പഠിക്കാം. പൈത്തൺ പ്രോഗ്രാമിങ്, ഡേറ്റ അനലറ്റിക്സ്, ന്യൂറൽ നെറ്റ്വർക്സ്, കംപ്യൂട്ടർ വിഷൻ ആൻഡ് ഇമേജ് റെക്കഗ്നീഷൻ എന്നിവയെക്കുറിച്ച് അറിയാം. എ.ഐ. ആൻഡ്. എം.എൽ. എൻജിനിയർ, കംപ്യൂട്ടർ വിഷൻ എക്സ്പേർട്ട്, സോഫ്റ്റ്വേർ റിസർച്ച് ആൻഡ് ഡെവലപ് എൻജിനിയർ, ക്ലൗഡ് സപ്പോർട്ട് എൻജിനിയർ ഉൾപ്പെടെ വിവിധ തൊഴിലുകളിലേക്ക് മാറാം. 8 മാസമാണ് കോഴ്സ് ദൈർഘ്യം.

കൂടുതൽ വിവരങ്ങൾക്ക്:

https://timestsw.com/landing/iit-guwahati-post-graduate-certificate-program-in-artificial-intelligence-and-deep-learning/