കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസിലെ വിവിധ പഠന വകുപ്പുകളിലും ഇൻറർ സ്കൂൾ സെൻററിലും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻറ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം. ബി.എ എൽ.എൽ.ബി (ഓണേഴ്സ് ) ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവയിലേയ്ക്ക് പൊതു പ്രവേശന പരീക്ഷക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 7 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

പരമ്പരാഗത പ്രോഗ്രാമുകളോടൊപ്പം പോളിമർ കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ് & ഡിസാസ്റ്റർ മാനേജ്മെന്റ്, ഡേറ്റാ സയൻസ് & അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, നാനോസയൻസ് & നാനോടെക്നോളജി (ഫിസിക്സ്), നാനോസയൻസ് & നാനോടെക്നോളജി (കെമിസ്ട്രി), നാനോസയൻസ് & ടെക്നോളജി (എംടെക്) തുടങ്ങിയവയുമുണ്ട്.



പ്രവേശനം പൊതുപരീക്ഷ വഴി

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സജ്ജീകരിക്കുന്ന എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് മെയ് 28, 29 തീയതികളിൽ പ്രവേശന പരീക്ഷ നടത്തും.
പരീക്ഷാഫലം ജൂൺ 21 ന്.

അപേക്ഷാ ഫീസ് 

ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗക്കാർക്ക് 1100 രൂപയും എസ്. സി – എസ്. ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 550 രൂപയുമാണ്.

എംജി യൂണിവേഴ്സിറ്റി ക്യാറ്റിന് (പൊതു പ്രവേശനപ്പരീക്ഷ ) വിവിധവകുപ്പുകളിലെ 4 പ്രോഗ്രാമുകൾക്കുവരെ വെവ്വേറെ ഫീസടച്ച് ഒരൊറ്റ അപേക്ഷ നൽകാം. ഒന്നിലേറെ അപേക്ഷ പാടില്ല. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് ഒരേ അപേക്ഷയിൽത്തന്നെ നാല് പ്രോഗ്രാമുകൾക്ക് പ്രവേശനം തേടാം.



MBA പ്രവേശനത്തിന് www.admission.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയും മറ്റുള്ള പ്രോഗ്രാമുകൾക്ക് http://www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയുമാണ് അപേക്ഷിക്കേണ്ടത്. 

യോഗ്യതാ പരീക്ഷയുടെ അവസാന വർഷ/ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.


കൂടുതൽ വിവരങ്ങൾക്ക്

www.cat.mgu.ac.in
 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
0481- 27335 95, എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.

എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ


0481 2732288 എന്ന ഫോൺ നമ്പറിലും smbs@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ലഭിക്കും.