- ആകെ 114 സീറ്റ്.
- ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം തേടാം.
യോഗ്യത:
- 50% മാർക്കോടെ മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ സ്ട്രീം / മറൈൻ എൻജിനീയറിങ് ബിരുദം നേടിയിരിക്കണം.
- പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം. 2022 സെപ്റ്റംബർ ഒന്നിനു 28 വയസ്സു കവിയരുത്.
- നല്ല ആരോഗ്യവും 157 സെ.മീ. ഉയരവും തക്ക തൂക്കവും നെഞ്ചളവും വേണം. വർണാന്ധത പാടില്ല. ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിക്കറ്റ് ഹാജരാക്കണം. ഇതിന് www.dgshipping.gov.in എന്ന സൈറ്റ് നോക്കുക.
👉 കടൽജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്. പാസ്പോർട്ട് ഉണ്ടായിരിക്കണം. വിശദാംശങ്ങൾക്കും അപേക്ഷാഫോം മാതൃകയ്‌ക്കും സൈറ്റിലെ Service & Products - Marine Engineering - Joining Instructions ലിങ്കുകൾവഴി പോകുക.
👉 ക്യാംപസിൽ താമസിച്ചുപഠിക്കണം.
👉 താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ. തുടക്കത്തിൽ 2,42,500 രൂപയടച്ചാൽ മതി. ബാക്കി 3 മാസത്തിനകം അടയ്ക്കണം.
👉 പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതിയെങ്കിലും, പ്രവേശനം തേടുന്നതിനു മുൻപ്, കപ്പലിലെ പ്രവർത്തനാന്തരീക്ഷം വ്യക്‌തമായി മനസ്സിലാക്കുന്നതു നന്ന്. കോഴ്സ് ജയിച്ച്, 6 മാസത്തെ കടൽപരിശീലനവും കഴിഞ്ഞ്, ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാസ് IV കോംപീറ്റൻസി പരീക്ഷ ജയിച്ച്, വാണിജ്യക്കപ്പലിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫീസറായി സേവനം ആരംഭിക്കാം.
👉 തുടർന്ന് സേവനപരിചയവും, ഹ്രസ്വകാലപരിശീലനവും, ഉയർന്ന കോംപീറ്റൻസി സർട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി ചീഫ് എൻജിനീയർ വരെയാകാനാകും.
എങ്ങനെ അപേക്ഷിക്കാം
സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തുപൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി സ്പീഡ്പോസ്റ്റിലോ കുറിയറിലോ എത്തിക്കാം.
വിലാസം: The Head of Department, Marine Engineering Training Institute, Vigyana Sagar, Girinagar, Kochi – 682 020;
ഫോൺ: 8129823739 / 0484-2926264
വെബ്സൈറ്റ്: www.cochinshipyard.com.
.jpg)