തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു

പോലീസ് വകു പ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പർ 530/2019, 357/2020, 358/2020) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ 18, 19, 20, 21 തീയതികളില്‍ തിരുവനന്തപുരം, ആല പ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിശ്ചയിക്കെ പ്പട്ടിരുന്ന കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി സംബന്ധി ച്ച വിവരങ്ങള്‍ ഉദ്യോഗാര്‍തഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കുന്നതാണ്. മറ്റ് 11 ജില്ലകളില്‍ നടക്കേണ്ട ശാരീരിക അളവെടു പ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയ്ക്ക് മാറ്റമില്ല.



അഭിമുഖം

കോളേജ് വിദ്യാഭ്യാസ വകു പ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (ഇക്കണോമിക്‌സ് ) (കാറ്റഗറി നമ്പർ 279/2019) തസ്തികയിലേക്ക് 2022 നവംബര്‍ 2, 3, 4 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം (രണ്ടാംഘട്ടം) നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രൊഫൈല്‍ സന്ദേശം, എസ്. എം. എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. 2 എ വിഭാഗവുമായി ബന്ധെപ്പെടണം (0471 2546447).

അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

പൊതുവിദ്യാഭ്യാസ വകു പ്പില്‍ (ഡയറ്റ്) ലക്ചറര്‍ തതസ്തികയിലേക്ക് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ഇൻസ്ട്രക്ടര്‍ തസ്തികയില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നതിലേക്കായി പ്രസ്തുത തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 26 വരെ നീട്ടി.



ഒ.എം.ആര്‍. പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകു പ്പില്‍ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്‌സ്) (കാറ്റഗറി നമ്പർ 754/2021) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ 26 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒ.എം.ആര്‍. പരീക്ഷ നട ത്തും.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍ പ്പറേഷൻ ലിമിറ്റഡ്/കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍/ പ്രോഗ്രാമര്‍ (കാറ്റഗറി നമ്പർ 125/2021, 205/2021) തുടങ്ങിയ തസ്തികകളിലേക്ക് 2022 ഒക്ടോബര്‍ 29 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.



വകുപ്പുതല പരീക്ഷ

ജൂലൈ 2022 വകു പ്പുതലപരീക്ഷാവിജ്ഞാപന പ്രകാരം 2022 ഒക്ടോബര്‍ 21 ന് ഓണ്‍ലൈനായി നട ത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റില്‍ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തും ഹാജരായി പ്രസ്തുത പരീക്ഷകളില്‍ പങ്കെടുക്കേണ്ടതാണ്.

Official Notification