കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു :

അപ്രന്റിസ് നിയമനം

കേരള സംസ്ഥാന മലിനീകരണ ബോര്‍ഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി അഞ്ചിന് രാവിലെ 11ന് മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023.

ഹോംഗാര്‍ഡ് നിയമനം

മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.


ജെ.പി.എച്ച്.എന്‍ ഒഴിവ്

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എന്‍.എം ട്രെയിനിങ് സെന്ററില്‍ നിന്നുള്ള എ.എന്‍.എം കോഴ്‌സ് വിജയമാണ് യോഗ്യത. കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 16 (വെള്ളി) ന് രാവിലെ 10 ന് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

സൂപ്പർവൈസർ നിയമനം

അഴീക്കൽ തുറമുഖ പരിധിയിലെ വിവിധ മാന്വൽ ഡ്രെഡ്ജിങ് കടവുകളിലേക്ക് അസിസ്റ്റന്റ് കടവ് സൂപ്പർവൈസർ, കടവ് അസിസ്റ്റന്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. അസിസ്റ്റന്റ് കടവ് സൂപ്പർവൈസർക്ക് എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം (പ്രായം 25-30), കടവ് അസിസ്റ്റന്റിന് എട്ടാം ക്ലാസ് ആണ് യോഗ്യത (പ്രായം 30-40). ഉദ്യോഗാർഥികൾ ഡിസംബർ 21ന് രാവിലെ 11.30ന് അഴീക്കൽ തുറമുഖ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2771413.



ട്രെയിനികളെ നിയമിക്കുന്നു

മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വിസ് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടിയിലെ ഒബിഎം സര്‍വ്വീസ് സെന്ററിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള ഐടിഐ (വിഎച്ച്എസ്.ഇ) യോഗ്യതയുളള യുവാക്കളായിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 20 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് വെളളയില്‍ പോലീസ് സ്റ്റേഷന് സമീപമുളള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 2380344

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്‌സ്)/ സി.എ. ഇന്റെർ/ സി.എം.എ. ഇന്റെർ (അല്ലെങ്കിൽ) ഐ.സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.എ-ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.
ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിനായ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, സണ്ണി ഡയൽ, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ബയോഡേറ്റ ഡിസംബർ വൈകിട്ട് 4.30 ന് മുമ്പായി infoshmkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0471-2330857.


ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജറുടെ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്‌സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 നും 45 നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 22,500 രൂപ.
സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ് പൂർത്തിയാകണം. പ്രതിമാസ വേതനം 10,000 രൂപ.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002. ഫോൺ: 0471- 2348666.



-----------------------------


സർവ്വേയർ തസ്തികയിൽ താത്ക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവ്വേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ്സ് കവിയരുത്. ശമ്പളം: 68000. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04712330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in.


കേരള ജല അതോറിറ്റിയില്‍ താൽക്കാലിക നിയമനം

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം.
യോഗ്യത എതെങ്കിലും വിഷയത്തിൽ ബിരുദം ,പി ജി ഡി സി എ , ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 16-ാം തീയതി രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെ
യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ, നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണ്.

വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ നിയമനം

വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്, ടിസിഎംസി, രജിസ്ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.


അങ്കണവാടി നിയമനം

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട്, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായി രിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. പഞ്ചായത്ത് പരിധിയിയിലുള്ളവരില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04935 240754, 9744470562.

ധനവകുപ്പിൽ പി.എച്ച്.പി പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ

സംസ്ഥാന ധനകാര്യ വകുപ്പിൽ ഇ-ഗവേർണൻസിന്റെ ഭാഗമായി സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പി.എച്ച്.പി പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉദ്യോഗാർഥികൾ വിശദ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം.
പി.എച്ച്.പി പ്രോഗ്രാമേഴ്സ് – Skill set: Development experience in PHP using any MVC Framework, preferably Symfony with MySQL, PostgreSQL. സോഫ്റ്റ് വെയർ ഡവലപ്പ്മെന്റിൽ മൂന്നു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. Qualifications: BE/B.Tech, MCA or MSc in Computer Science / Computer Applications / Information Technology / Electronics and Communication. പ്രതിഫലം പ്രതിമാസം 40,000-50,000.
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ – Skill set: Experience in the Administration of Database in DB2/ PostgreSQL/MariaDB/MongoDB on Linux / Ubumtu Platform. Database Administration ൽ 3 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം. Qualifications: BE/B.Tech, MCA or MSc in Computer Science / Computer Applications / Informaton Technology / Electronics and Communication. പ്രതിഫലം 40,000-50,000. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 5. വിലാസം: അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.ടി സോഫ്റ്റ് വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.



ഗവ.മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനം

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്II തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസം 30995 രൂപ വേതനത്തില്‍ പരമാവധി ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 16ന് രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmctsr.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


മൃഗസംരക്ഷണ വകുപ്പ്ന് കീഴില്‍ വോക് ഇൻ ഇന്റർവ്യൂ

കോട്ടയം: ജില്ല സമ്പൂർണ പേവിഷ മുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവു നായ്ക്കൾക്കുള്ള എ.ബി.സി – എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം നടത്തുന്നു. കോടിമതയിലുള്ള എബിസി സെന്ററിലാണ് പ്രോഗ്രാം നടപ്പാക്കുന്നത്. വെറ്ററിനറി ഡോക്ടർ, ഓപ്പറേഷൻ തിയറ്റർ സഹായി, മൃഗപരിപാലകൻ, ശുചീകരണ സഹായി എന്നീ തസ്തികയിലാണ് നിയമനം.
കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ധ്യവുമാണ് വെറ്ററിനറി ഡോക്ടർ തസ്തികയ്ക്കുള്ള യോഗ്യത. ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. ഓപ്പറേഷൻ തിയറ്റർ സഹായിക്ക് എ.ബി.സിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റോ തത്തുല്യ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇന്റർവ്യൂ 15 ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ നടക്കും.
സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിൽ മുൻകാല പരിചയമോ ആഭിമുഖ്യമോ ഉള്ളവർക്ക് മൃഗപരിപാലകരാകാം. ഇന്റർവ്യൂ 16 ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. മൃഗാശുപത്രിയിൽ ജോലി ചെയ്തു പരിചയമുള്ള ആരോഗ്യക്ഷമതയുള്ള 50 വയസിൽ താഴെയുള്ളവർക്ക് ശുചീകരണ സഹായി തസ്തികയിലേക്ക് അപേക്ഷിക്കാം. 16ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലു വരെയാണ് ഇന്റർവ്യൂ. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726



----------------------------------------


പാർട്ട് ടൈം താത്കാലിക നിയമനം

കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)-ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 – 50. സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികയിൽ പുരുഷന്മാർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.

റസ്‌ക്യൂ ഓഫീസര്‍ നിയമനം

മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ റെസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. (കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). 2022 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0483-2978888, 9895701222.


പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദം. ഫീൽഡ് വർക്ക് പരിചയവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനവും അഭികാമ്യം. അപേക്ഷകര്‍ക്ക് 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ നവംബർ 23ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

കാസര്‍കോട് ജില്ലയില്‍ കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ (നൈറ്റ് വാച്ച്മാന്‍) നിയമിക്കുന്നു. സൈനിക, അര്‍ദ്ധ സൈനിക വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നവംബര്‍ 10ന് രാവിലെ 11ന് കുമ്പളയിലെ കോളേജ് ഓഫീസില്‍ നടത്തും. ഫോണ്‍ 04998 215615, 8547005058.


എക്സ് റേ ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്സ് റേ ടെക്നീഷ്യന്‍ (യോഗ്യത ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത ഫിസിയോതെറാപ്പി ബി.പി.ടി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി) രണ്ട് തസ്തികയ്ക്കും പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. അഭിമുഖം നവംബര്‍ 16ന് രാവിലെ 10ന്.

അങ്കണവാടിവര്‍ക്കാര്‍/ ഹെല്‍പ്പര്‍

കാസര്‍കോട് ജില്ലയില്‍ കാറഡുക്ക, ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള ദേലംപാടി, ബെള്ളൂര്‍, കുമ്പഡാജെ, കാറഡുക്ക എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ഒഴിവുള്ള അങ്കണവാടിവര്‍ക്കാര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ സ്ഥിരനിയമനം നടത്തുന്നതിന് അര്‍ഹരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. പ്രായപരിധി 18-46. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. അപേക്ഷയുടെ മാതൃക കാറഡുക്ക ഐ.സി.ഡി.എസ് ഓഫീസിലും പഞ്ചായത്തുകളിലും ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി നവംബര്‍ 22. ഫോണ്‍ 04994 261159.


രക്ഷാ ഗാര്‍ഡുമാരുടെ ഒഴിവ്

കാസര്‍കോട് ഫിഷറീസ് വകുപ്പ് ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു. പ്രായപരിധി 20-45. പ്രതിമാസവേതനം 18,000രൂപ. യോഗ്യതകള്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ ആയിരിക്കണം. ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരായിരിക്കണം. കടലില്‍ നീന്താന്‍ കഴിവുള്ളവര്‍ ആയിരിക്കണം. ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. സീ റസ്‌ക്യൂ സ്‌ക്വാഡ്, ലൈഫ് ഗാര്‍ഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2018 പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും ജില്ലയില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച നവംബര്‍ 10ന് വൈകിട്ട് 3.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍. ഫോണ്‍ 0467 2202537.

ആയ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ‘ആയ'(സ്ത്രീകൾ ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാംതരം പാസ് അഥവാ തത്തുല്യ യോഗ്യത. ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ‘ആയ’ ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി: 2022 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവം. 19 ന് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്***

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ” മിനി ജോബ് ഡ്രൈവ് ” സംഘടിപ്പിക്കുന്നു.
10 സ്ഥാപനങ്ങളിലായി 300 ൽ അധികം വേക്കൻസികൾ ഉണ്ടാകും. ഒക്ടോബർ 30 ഞായറാഴ്ച ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ വെച്ച്തന്നെ ആകും അഭിമുഖങ്ങൾ നടക്കുക. പ്ലസ് ടു അല്ലെങ്കിൽ ഐ റ്റി ഐ യോഗ്യത തുടങ്ങി ഡിപ്ലോമ ബിരുദം, പിജി യോഗ്യത ഉള്ളവർക്ക് ഡ്രൈവിൽ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസിൽ താഴെ ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ യുടെ 4 പകർപ്പ്, ഐ ഡി കാർഡിന്റെ കോപ്പി,250 രൂപ എന്നിവയുമായി കൃത്യം 9:30 ന് തന്നെ ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക.
ജോബ്ഡ്രൈവിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും വേക്കൻസികളും അറിയുവനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ലഭ്യമായവ pdf ഡൌൺലോഡ് ചെയ്യുക. വേക്കൻസി കൃത്യമായി മനസിലാക്കി താല്പര്യമുള്ള സ്ഥാപനങ്ങളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കുക
https://bit.ly/3DHixeo



പോസ്റ്റ്‌ ഓഫീസില്‍ ഏജന്റ് മാരുടെ നിയമനം

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റ്ുമാരെ നിയമിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, സഹകരണ സൊസൈറ്റി കളക്ഷന്‍ ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകള്‍ ഉള്‍പ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 9567339292, 9645827355


താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ്, കെ.എന്‍.സി രജിസ്ട്രേഷന്‍, കാത്ത് ലാബ് എക്സ്പീരിയന്‍സ്. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബര്‍ മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ.


അങ്കണവാടി ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹത. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 2022 നവംബര്‍ 15-ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.


ആയുഷ് മിഷനില്‍ വാക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല ബിരുദവും പി.ജി.ഡി.സിഎ/സി.ഒ.പി.എ/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5ന് വൈകുന്നേരം 5 വരെ.


വാക് ഇൻ ഇന്റർവ്യൂ

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in.


ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം

ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.


കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സി.ഡി.എസുകള്‍ക്ക് കീഴിലുള്ള അയല്‍ക്കൂട്ട അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഏഴ് ഒഴിവുകള്‍ കൂടാതെ പ്രതീക്ഷിത ഒഴിവുകളുമാണ് ഉള്ളത്. പ്രായപരിധി 20നും 35നും ഇടയിലായിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org ലോ ലഭിക്കും. നവംബര്‍ 11ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ചെയര്‍പേഴ്സന്റെ അല്ലെങ്കില്‍ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ആണ് നല്‍കേണ്ടത്. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍സ്റ്റേഷന്‍ മലപ്പുറം-676505 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0483 2733470.


പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

മലപ്പുറം ജില്ലയില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്റ് അക്വാറ്റിക് എക്കോ സിസ്റ്റം പ്രൊജക്ട് 2022-22 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോര്‍ഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സറ്റി/ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്എസി, അക്വകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ/ സുവോളജിയിലോ ബിരുദാനന്തര ബിരുദം ഗവണ്‍മെന്റ് വകുപ്പ്/ സ്ഥാപനത്തില്‍ അക്വാകള്‍ച്ചറല്‍ സെക്ടറില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10.30 ന് ഉണ്യാല്‍ നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിങ് സെന്റര്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ : 0494 2666428.


റിസര്‍ച്ച് ഓഫീസര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/ എം.എസ്.സി, എം.എല്‍.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0483 2762037.


ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലും ടിഷ്യൂ കൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ അഗീകൾച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം നവംബർ 1 ന് 36 വയസ്സു കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം – 695 562-ൽ നവംബർ 7, 8 തീയതികളിൽ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.


താത്കാലിക നിയമനം

ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41 വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു

ആലപ്പുഴ: ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു. ഒഴിവുകള്‍ 46. ഏഴാം ക്ലാസ് യോഗ്യതയും ഫീല്‍ഡ് ഡ്യൂട്ടി ചെയ്യുവാനുള്ള കായിക ക്ഷമതയും ഉണ്ടായിരിക്കണം. പ്രായം: 18 നും 40നും മധ്യേ. താല്‍പര്യമുള്ളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10ന് യോഗ്യത പരീക്ഷയ്ക്ക്/അഭിമുഖത്തിന് ബയോളജിസ്റ്റിന്റെ കാര്യാലയം, കൊട്ടാരം, ജനറല്‍ ആശുപത്രി കോമ്പൗണ്ട്, ആലപ്പുഴയില്‍ ഹജരാകണം.ഫോണ്‍: 0477 -2230815, 9497633725.



ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ശുചിത്വ മിഷന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു, ബി.ടെക്(സിവില്‍) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 242801 എന്ന നമ്പറില്‍ ബന്ധപ്പെടുക. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

ഫിഷറീസ് ഗാര്‍ഡ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പട്രോളിംഗിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ വി എച്ച് എസ് ഇ /എച്ച് എസ് ഇ പാസായ 40 വയസിനുതാഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കും മത്സത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 28ന് രാവിലെ 10.30നു തിരുവനന്തപുരം ഫിഷറീസ് വകുപ്പ് ജില്ലാ മേഖല ഓഫീസ്, കമലശ്വരം, മണക്കാട് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് അറിയിച്ചു.


ഡിസെപ്ന്‍സര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഡിസ്‌പെന്‍സര്‍/ സമാന തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയും ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സാക്ഷ്യപത്രവും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സഹിതം ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.gov.in എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2962609, 2262609.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

പാലക്കാട്‌ ജില്ലയില്‍ 15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കല്‍ പ്രവൃത്തികള്‍ക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് ബാധകം. ഡി.സി.പി/ഡി.സി.എ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ (ഒരു വര്‍ഷം)/പി.ജി.ഡി.സി.എ. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം bdotrithalanew2@gmail.com ലോ സെക്രട്ടറി, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, കൂറ്റനാട്(പി.ഒ), പാലക്കാട് ജില്ല- 679533 എന്ന വിലാസത്തിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466-2370307, 9495384678.


ന്യൂറോ ടെക്‌നീഷ്യന്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യനെ നിയമിക്കുന്നു. ന്യൂറോ ടെക്‌നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. പ്രായം 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 22 ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.

സൈക്കോളജി അപ്രന്റീസ് നിയമനം

മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി -കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി 2022-23 വര്‍ഷത്തിലേക്ക് സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. പ്രതിമാസം 17,600 രൂപയാണ് പ്രതിഫലം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഒക്ടോബര്‍ 21ന് രാവിലെ 10.30ന് മലപ്പുറം കാവുങ്ങലിലുള്ള കോളജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 0483-2972200.


താല്‍ക്കാലിക നിയമനം

വയനാട് ജില്ലയില്‍ പുല്‍പ്പളളി, മുളളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. വെറ്റിനറി സര്‍ജന്‍ തസ്തികയ്ക്ക് യോഗ്യത ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 45 വയസ്. അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികയ്ക്ക് യോഗ്യത എല്‍.എം.വി ലൈസന്‍സ്, 10 വര്‍ഷത്തെ സേവന പരിചയം, മൃഗസംരക്ഷണ മേഖലയില്‍ പ്രവൃത്തിപരിചയം പ്രായപരിധി 55 വയസ്സ്. വെറ്റിനറി സര്‍ജന്‍ കൂടിക്കാഴ്ച ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് 2 നും, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ കൂടിക്കാഴ്ച ഉച്ചയ്ക്ക് 3 നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നേരിട്ട് ഹാജരാകണം.

ജോലി ഒഴിവ്

തൃശ്ശൂര്‍ ജില്ലയില്‍ കേരള സംസ്ഥാന ഭവന നിർമാണ ബോർഡിനു കീഴിൽ മുളങ്കുന്നത്തുകാവ്, പുല്ലഴി, ചാലക്കുടി എന്നിവിടങ്ങളിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലേക്ക് മേട്രൺ, വാർഡൻ, സ്വീപ്പർ, കുക്ക്, കുക്ക് ഹെൽപ്പർ, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാനതിയ്യതി: ഒക്ടോ. 25. ഫോൺ: 0487 2360849


എറണാംകുളം ജില്ലയില്‍ ജോലി ഒഴിവ്

ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍(കാര്‍പെൻറര്‍) തസ്തികയിലേക്ക് അഞ്ച് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യത- എസ്.എസ്.എല്‍.സി, എൻ.ടി.സി കാര്‍പെൻറര്‍, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി- 18 വയസ്സു മുതല്‍ 41 വയസ്സ് വരെ. നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.

കരാർ നിയമനം

കോഴിക്കോട് ജില്ലയില്‍ ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂർ ഇരിങ്ങാടൻ പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് 11 മാസത്തെ കരാർ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495- 2369545