കേരള സംസ്ഥാന വഖ്ഫ് ബോർഡ് നൽകുന്ന പലിശ രഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു ബോർഡ് നിശ്ചയിച്ച കോഴ്സുകൾ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു . 2023-24 അദ്ധ്യയന വർഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാം വർഷം കോഴ്സിന് ചേർന്നിട്ടുളളവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അർഹതയുണ്ടായിരിക്കുകയുളളൂ.


കോഴ്സുകൾ
  • MBBS,
  • B.TECH,
  • B.TECH LATTERAL,
  • B.D.S,
  • BVSC,
  • B.H.M.S,
  • B.A.M.S.,
  • B.PHAM,
  • D.PHAM,
  • PHAM D,
  • B.SC NURSING,
  • GENERAL NURSING,
  • B.SC MICRO BIOLOGY,
  • B.SC AGRICULTURE,
  • B.SC M.L.T,
  • B.U.M.S (Unani Medicine),
  • BCA,
  • FASHION TECHNOLOGY (NIFT),
  • DEGREE IN TRAVEL & TOURISM,
  • LL.B,
  • B.SC(CYBER FORENSIC),
  • B.P.T., BSC. (RADIOLOGY),
  • B.COM WITH AVIATION,
  • B.SC RESPIRATORY THERAPHY,
  • B.SC OPTOMETORY,
  • DIPLOMA IN CARDIO VASCULAR TECHNOLOGY,
  • B.SC PERFUSION TECHNOLOGY,
  • NAVAL ARCH & SHIP BUILDING,
  • HOSPITALITY MANAGEMENT,
  • BA SANSKRIT എന്നീ ഗ്രാജുവേഷൻ കോഴ്സുകളിലും M.PHAM, GENERAL NURSING, M.SC NURSING, MBA, MCA, MSW, M.SC MATHS, HOSPITAL MANAGEMENT, UNANI, HOMEO, VETERINARY എന്നീ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളിലും കൂടി ആകെ 100 പേർക്കാണ് ഈ വർഷം ലോൺ അനുവദിക്കുക.


മുൻ പരീക്ഷയിൽ 60% മാർക്കോ അല്ലെങ്കിൽ തത്തു ല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരു മാനം 2,50,000/-രൂപയിൽ താഴെയായിരിക്കണം. എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2023 ഒക്ടോബർ 31-ാം തീയ്യ തിക്കകം അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ-682 017 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്.


Download Application Form : Click Here