സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. 



തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും. 

10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് അവസരം. www.jobfest.kerala.gov.in വഴി തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. 


Date: 2024 സെപ്റ്റംബർ 07

Venue: ഗവ വിമൻസ് കോളേജ്, വഴുതക്കാട്, തിരുവനന്തപുരം

കൂടുതൽ വിവരങ്ങൾക്ക്: 8921916220, 8304057735, 7012212473.

Important Links

Registration Link

Click Here

Official Website

Click Here






----------------------


നാഷണൽ എംപ്ലോമെന്റ് സർവീസ് (കേരളം) വകുപ്പിന്റെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിലെ മെഗാ ജോബ് ഫെയർ ' നിയുക്തി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് മെക്‌നോളജിയുടെ സഹകരണത്തോടെ ആഗസ്റ്റ് 31 ന് കുസാറ്റ് കാമ്പസിൽ സംഘടിപ്പിക്കുന്നു. 



18-45 പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പി.ജി. ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 

സ്വകാര്യ മേഖലയിൽ നിന്നും ഐ.റ്റി. ടെക്‌നിക്കൽ, സെയിൽസ്, ആട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മെന്റ്‌റ്, അഡ്വെർടൈസിംഗ്. സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, പ്രമുഖ റീട്ടേയിലേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലേക്കായി നൂറിൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. 


വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്കായി കേരള സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മുഖേന സൗജന്യമായി ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിന് എംപ്ലോയ്‌മെന്റ വകുപ്പിന്റെ www.jobfest.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. 

എറണാകുളം മേഖലയിലെ നിയുക്തി മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിന് "Job Seeker Registration" എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം "Create" button ക്ലിക്ക് ചെയ്യാവുന്നതാണ്. ശേഷം ലഭിക്കുന്ന "Login ID" ഉപയോഗിച്ച് login ചെയ്തതിനു ശേഷം "Registration Form" ഫിൽ ചെയ്ത് "Submit" ചെയ്യാവുന്നതാണ്. ഇതിനു ശേഷം "Admit Card" ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 0484-2422452, 0484-2422458, 9446025780, 8301040684 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

Important Links

Registration Link

Click Here

Official Website

Click Here