പാലക്കാട് ജില്ലയിലെ ക്ഷീരകർഷക ക്ഷേമനിധിയുടെ ജില്ലാ നോഡൽ ഓഫീസിലേക്ക് പ്ലസ് ടു മുതൽ യോ​ഗ്യതയുള്ളവർക്ക് ജോലിയവസരം. ക്ഷീരജാലകം പ്രമോട്ടർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ കരാർ നിയമനമാണ് നടക്കുന്നത്.



പാലക്കാട് ജില്ലാ പരിധിയിലുള്ള ക്ഷിര സംഘങ്ങൾ, ക്ഷീര വികസന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതിന് താത്പര്യമുള്ള ജില്ലാ നിവാസികളായ ഉദ്യോഗാർത്ഥികളാണ് അപേക്ഷക്കേണ്ടത്.

ഹയർ സെക്കണ്ടറി / ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാനും അറിഞ്ഞിരികണം.18 മുതൽ 40 വയസ്സാണ് പ്രായപരിധി.



ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും അപേക്ഷ, തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 08 ന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ നൽകണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.