മലപ്പുറം: നിലമ്പൂർ പട്ടിക വർഗ്ഗ വികസന പ്രോജക്ട് ഓഫീസ്, നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.


അപേക്ഷകർ പട്ടികവർഗ്ഗ വിഭാഗക്കാരും എസ്.എസ്.എൽ.സി പാസ്സായവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ അടിസ്ഥാന യോഗ്യത കോഴ്സ് (എം.എസ് ഓഫീസ്, ഡി.സി.എ. പി.ജി.ഡി.സി.എ തുടങ്ങിയവ) പാസ്സായവരുമായിരിക്കണം.


അധിക യോഗ്യതകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റും ഹാജരാക്കണം. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ ഫോൺ നമ്പർ സഹിതം തയ്യാറാക്കിയ അപേക്ഷ എസ്.എസ്.എൽ.സി. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, പകർപ്പ്, എന്നിവയോടു കൂടി ഏപ്രിൽ 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ നൽകണം.