ഇന്റർവ്യൂ - ഗസ്റ്റ് ലക്ചറർ
കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 21ന് രാവിലെ 10.30 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2417112, 9188900161.
ഇന്റർവ്യൂ: സൈക്കോളജി അപ്രെൻറ്റിസ്
കാര്യവട്ടം സർക്കാർ കോളേജ്, എസ്.എൻ കോളേജ് ചെമ്പഴന്തി, എം.ജി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലികമായി സൈക്കോളജി അപ്രെൻറ്റിസുമാരുടെ ഒഴിവുണ്ട്. കോളേജുകളെ ക്ലസ്റ്ററുകളായി തിരിച്ച് ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 23 ന് രാവിലെ 10 മണിക്ക് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പൾ മുൻപാകെ ഇൻറർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9188900161, 0471-2417112.
ഗസ്റ്റ് അദ്ധ്യാപകരെ അഭിമുഖം നടത്തും
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ 2025 – 26 അദ്ധ്യയന വർഷത്തിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി മേയ് 28 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അപേക്ഷകൾ മേയ് 24 ന് മുൻപായി ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (സ്റ്റാഫ് നഴ്സ്) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. പ്രായപരിധി 40 വയസ്. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ബി.എസ്.സി നഴ്സിങ് ബിരുദം. കൂടാതെ എം.എസ്.സി നഴ്സിങ്, ഐ.സി.എം.ആർ/ ഡി.എച്ച്.ആർ/ ഡി.ബി.ടി യ്ക്ക് കീഴിലെ ന്യു ബോൺ/ പീഡിയാട്രിക് പ്രൊജക്ടുകളിൽ സേവനപരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിങ് പ്രോഗ്രാം എന്നിവയിൽ പ്രവൃത്തിപരിചയം, ഡാറ്റാ കളക്ഷൻ ആൻഡ് മാനേജ്മെന്റിൽ പ്രവൃത്തിപരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. കരാർ കാലാവധി ഒരുവർഷമാണ്. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഈഴവ /ബില്ല /തീയ വിഭാഗത്തില്‍ നിന്നാണ് നിയമനം. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുളളവരെ പരിഗണിക്കും. വെല്‍ഡര്‍ ട്രേഡില്‍ എന്റ്റിസി യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. മെയ് 16ന് രാവിലെ 11ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2258710.
സൈക്കോളജിസ്റ്റ് അഭിമുഖം
ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ജീവനി കോളേജ് സൈക്കോളജിസ്റ്റ് (ഓൺ കോൺട്രാക്ട്) ഉദ്യോഗാർഥികളെ പ്രതിമാസം 20,000 രൂപ നിരക്കിൽ നിയമിക്കുന്നതിനായുള്ള അഭിമുഖം 16ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ വച്ച് നടത്തുന്നതാണ്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9847245617.
അതിഥി അധ്യാപക നിയമനം
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ 2025 -26 അധ്യയന വർഷത്തേക്ക് സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് വകുപ്പുകളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യു.ജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌റുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. കംപ്യൂട്ടർ സയൻസ് വിഭാഗം മേയ് 22ന് രാവിലെ 10.30, സംസ്‌കൃതം 22ന് ഉച്ചയ്ക്ക് 2 മണി, ഇംഗ്ലീഷ് വിഭാഗം മേയ് 23ന് രാവിലെ 10.30 എന്നിങ്ങനെയാണ് ഇന്റർവ്യു സമയക്രമം.
തൊഴിൽ അഭിമുഖം മേയ് 14 ന്
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മേയ് 14 ന് രാവിലെ 9.30 ന് നടക്കും. പ്ലസ് ടു, ബിരുദ യോഗ്യതയുള്ള, പ്രവര്‍ത്തിപരിചയം ഉളളവരും ഇല്ലാത്തവരുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മേയ് 14 ന് രാവിലെ 9.30 ന് നടക്കും. പ്ലസ് ടു, ബിരുദ യോഗ്യതയുള്ള, പ്രവര്‍ത്തിപരിചയം ഉളളവരും ഇല്ലാത്തവരുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735