പട്ടിക വര്‍ഗ്ഗ വികസന വകുപ്പിൽ ജോലി നേടാം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഉള്ള മലമ്പുഴ ആശ്രമം സ്കൂളിലേക്ക് ആയ, സെക്യൂരിറ്റി, ഫുള്‍ടൈം സ്വീപ്പര്‍, ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍, ഗാര്‍ഡനര്‍ കം സ്കാവഞ്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 281589.
അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്
പട്ടണക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ എന്നീ പഞ്ചായത്തുകളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള, പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കഴിയാത്തവരും, എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. അപേക്ഷകള്‍ മേയ് 27ന് വൈകുന്നേരം നാലിന് മുമ്പ് പ്രൊജക്ട് ഓഫിസില്‍ എത്തിക്കുക.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി കൊമേഴ്സ്യല്‍ അപ്രന്റീസിനെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ മെയ് 20 ന് രാവിലെ 11 മണിക്ക് നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ഡി സി എ/ പി ജി ഡി സി എ/ ത ത്തുല്യ യോഗ്യത) ഉള്ള 19 നും 26 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍:0491 3522360

റിസര്‍ച്ച് അസിസ്റ്റന്റ്: കരാര്‍ നിയമനം
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിങ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. അപേക്ഷകള്‍ മെയ് 15 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. www.shsrc.kerala.gov.in.
ട്യൂട്ടറെ നിയമിക്കുന്നു
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട മുണ്ടൂര്‍ ഗവണ്മെന്റ് പ്രീമെട്രിക് ഹോസ്റ്റല്‍ ( പെണ്), കോങ്ങാട് ഗവണ്മെന്റ് പ്രീമെട്രിക് ഹോസ്റ്റല്‍ ( ആണ്) എന്നിവിടങ്ങളിലേക്ക് യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ വിവിധ വിഷയങ്ങളില്‍ ട്യൂഷന് നല്‍കുന്നതിന് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം മെയ് 20 നു മുന്‍പ് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 8547630126
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി, ഒരു വര്‍ഷത്തെ എസ് ആര് ബോണ്ടഡ് സര്‍വീസ്, ടി.സി.എം.സി രജിട്രേഷന്. പ്രായപരിധി 40 വയസ്. അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 13 രാവിലെ 11 ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2572572, 0474 2572574