തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ, മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർഡി എജന്റ്, വിമുക്തഭടന്മാർ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും.
താല്‍പര്യമുള്ളവര്‍ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻകാർഡ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ അസ്സലും കോപ്പിയും സഹിതം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുകളിൽ സ്ഥിതി ചെയ്യുന്ന സീനിയർ സുപ്രണ്ട് ഓഫീസിൽ മെയ് 20 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം.
തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എന്‍.എസ്.സി ഡെപോസിറ്റ് കെട്ടി വെക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567339292, 9744050392 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.