കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഡി.സി.എ യോഗ്യതയുളള, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് അറിയുന്ന, പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30 ന് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.
താൽക്കാലിക നിയമനം
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ, പവർ ലോൺട്രി ട്രെയിൻഡ് ഡോബി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ.സി.ജി. ടെക്നീഷ്യന് വിഎച്ച്എസ്‌സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോൺട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തിൽ കുറയാത്ത പവർലോൺട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 18 നും 40 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് അഭിമുഖം നടക്കും.
അഭിമുഖം ജൂൺ 27 ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെന്ററിൽ 27ന് രാവിലെ 10 ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്രായപരിധി 40 വയസ്. പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8921916220.
സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, സീനിയര്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, സീനിയര്‍ ബ്രാഞ്ച് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സീനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
താത്പര്യമുള്ള 40 വയസിനുള്ളില്‍ പ്രായമുള്ളവര്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 27ന് രാവിലെ 10 മണിക്ക് എംപ്ലോയ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921916220.
തൊഴില്‍മേള 28ന്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 28 ന് തൊഴില്‍ മേള സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 9495999672, 9496232583 നമ്പരുകളിലോ https://lnk.ink/ASAP_CSP_Kulakkada_JobFair_2025 മുഖേനയോ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 4ന് രാവിലെ 10.30ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112, 9188900161.
ലീഗല്‍ കൗണ്‍സിലര്‍ നിയമനം
ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജ്വാലാ ലീഗല്‍ സെല്ലിലേക്ക് ഒരു വര്‍ഷത്തേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. നിയമ ബിരുവും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവുമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972 700596
അഭിമുഖം ജൂണ്‍ 27 ന്
നടുവില്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിവരെ നിയമിക്കുന്നു. കെ.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27 ന് രാവിലെ 10.30 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0460 2251033