പ്രയുക്തി തൊഴില്‍ മേള

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ പ്രയുക്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴില്‍ദായകരേയും നിരവധി ഉദ്യോഗാര്‍ഥികളേയും പങ്കെടുപ്പിച്ചാണ് മേള സംഘടിപ്പിക്കുന്നത്.


എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്കായി 500ല്‍ പരം തൊഴിലവസരങ്ങളാണ് ഉള്ളത്.

http://www.ncs.gov.in എന്ന ലിങ്കിലൂടെ ജൂണ്‍ 19മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാനാകും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ എന്‍.സി.എസ് ഐഡി സൂക്ഷിക്കേണ്ടതാണ്.

ഗൂഗിള്‍ ഫോം ലിങ്ക്: https://docs.google.com/forms/d/1__4aw7_VyZyPqWAvTaA5-_47dtOU9eKUDJ-MZ1L1bSc/viewform?edit_requested=true

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2992609.



ജോബ് ഡ്രൈവ് 28 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് 28ന്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ പത്തിനാണ് അഭിമുഖം.

മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടെലി സെയില്‍സ്, പ്രൊജക്ട് മാനേജര്‍, ഏജന്‍സി മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, അക്കൗണ്ടിങ് സ്റ്റാഫ,് പാക്കിങ് സ്റ്റാഫ്, ഗോഡൗണ്‍ കീപ്പര്‍, ഡ്രൈവര്‍ ആന്‍ഡ് സെയില്‍സ്മാന്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

  

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ടാലി, ജി.എസ്.ടി, പി.ജി, എം.ബി.എ, ബിടെക് യോഗ്യതയുള്ള എപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാഗമാകാം.

ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491- 2505435, 2505204