കണ്ടിൻജൻ്റ് വർക്കേഴ്സിനെ നിയമിക്കുന്നു

ജില്ലയിൽ കൊതുക്‌ ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജൻ്റ് വർക്കേഴ്സിനെ നിയമിക്കുന്നു. പരമാവധി 30 ദിവസത്തേയ്ക്കോ അതിൽ കുറവ് ദിവസത്തേയ്ക്കോ താൽക്കാലികമായാണ് നിയമിക്കുന്നത്. അഭിമുഖം ജൂലൈ 16ന് രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ നടത്തും. പ്രതിദിനം 675/- രൂപ ശമ്പളം ലഭിക്കും.

7-ാം ക്ലാസ് പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. പ്രായപരിധി 55 വയസ്സ്. ആരോഗ്യമുള്ളവരും ആയിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും ,കണ്ടിൻജൻ്റ് വർക്കർ/ഫോഗിംഗ്, സ്പ്രേയിംഗ് പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും.

താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. രജിസ്ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രം ആയിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ ഇൻ്റർവ്യൂവിൽ പരിഗണിക്കുന്നതല്ല.


ട്രേഡ്സ്മാന്‍ ഒഴിവ്

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ട്രേഡ്സമാന്‍ തസ്തികയില്‍ ഒഴിവ്. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. 

അഭിമുഖം ജൂലൈ 10ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.geckp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565

ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അവസരം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 വർഷം കരാർ അടിസ്ഥാനത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, എച്ച്.എസ്.ടി ഗണിതം, എച്ച്.എസ്.ടി ഹിന്ദി എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ് ഉദ്യോഗാർത്ഥികൾ ജൂലൈ 10ന് രാവിലെ 10 നും എച്ച്.എസ്.ടി ഗണിതം ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക്12 നും, എച്ച്.എസ്.ടി ഹിന്ദി ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് രണ്ടിനും നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.



ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത:ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രീഡിഗ്രി/തത്തുല്യം. കേരള ഗവണ്മെന്റ് അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ കോഴ്സ് ഡിപ്ലാമയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. പ്രായപരിധി 18-41 വയസ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂലൈ 11 നകം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

അധ്യാപക അഭിമുഖം

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അതിഥി അധ്യാപക തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലെ താല്‍ക്കാലിക ഒഴിവിലേക്ക് ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. യോഗ്യത: ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം. ഫോണ്‍: 0469 2650228



ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജൂലൈ 10ന് വൈകുന്നേരം മൂന്നിന് മുന്‍പ് gcmalappuram.ac.in എന്ന വെബ്‌സൈറ്റിലുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.

അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവ്

കേപ്പിന്‍റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റില്‍ മാത്തമറ്റിക്‌സ് വിഷയത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ തസ്ത‌ികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി മാത്തമറ്റിക്‌സും നെറ്റും (നെറ്റ് ഉള്ളവരുടെ അഭാവത്തിൽ എം.എസ്.സി ഉദ്യോഗാർഥികളെ പരിഗണിക്കും). ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 18 ന് രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2267311, 9846597311.



ഡെപ്യൂട്ടേഷൻ നിയമനം

ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള ഒരു സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിലെയും സെക്രട്ടറിയേറ്റിലെയും സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും (ശമ്പള സ്‌കയിൽ-51400-110300) അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവിയിൽ നിന്നും ലഭിച്ച സമ്മതപത്രം ഉള്ളടക്കം ചെയ്ത്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ജൂലൈ 26 നകം ലഭ്യമാക്കണം.