സീനിയർ റസിഡന്റ് അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് ജൂലൈ 11 രാവിലെ 11 ന് അഭിമുഖം നടക്കും. ജനറൽ വിഭാഗത്തിലുള്ള പി ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.



ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍

പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബികോം ബിരുദം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍,, കോറല്‍ഡ്രോ, പൈതണ്‍ പ്രോഗ്രാമിങ് പരിജ്ഞാനവും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂലൈ 14 രാവിലെ 10 ന് എത്തണം. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. ഫോണ്‍: 0475-2229670.

ഗവേഷണ പ്രോജക്ടിൽ നിയമനം

ഐ ടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ,ഓപ്പൺ ഐ ഒ റ്റി എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 5 ന് അഭിമുഖം നടക്കും. പ്രവൃത്തി പരിചയമുള്ള ബി.ടെക് / ഐ ടി ഐ / ഡിപ്ലോമ / ബി.എസ്.സി / ബി.സി.എ ബിരുദധാരികൾക്ക് ഐസിഫോസ്സിൽനടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.കൂടാതെ 2025 വർഷത്തിൽ പാസ്സായ ബിരുദധാരികൾക്ക് ഐസിഫോസ്സിലെ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.



റേഡിയോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കായംകുളം താലൂക്കാശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 10 രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. യോഗ്യത: എംബിബിഎസ്, റേഡിയോഡയഗ്‌നോസിസ് - എം.ഡി/ഡി.എന്‍.ബി/ഡിപ്ലോമ. ഫോണ്‍: 0479-2447274.