Malabar Cancer Centre Recruitment 2025: മലബാർ കാൻസർ സെൻററിൻ്റെ കാന്റീനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി, തികച്ചും വൈവിധ്യമാർന്ന ദക്ഷിണേന്ത്യൻ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും പാചകം ചെയ്യാൻ കഴിവുള്ള പാചകക്കാരനെ (COOK) ആവശ്യമുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന തീയതിയിലും സമയത്തും മുഴുവൻ രേഖകളുമായി നേരിട്ട് അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.


ആവശ്യമായ പാചക പരിചയം (Specialization):
  • ഇഡലി, അപ്പം, പൂരി, ബട്ടൂര.
  • വിവിധ തരത്തിലുള്ള ദോശകളും വിഭവങ്ങൾ (പ്ലെയിൻ, മസാല സെറ്റ്, ഊത്തപ്പം, തുടങ്ങിയവ)
  • നാടൻ സ്നാക്സ്: ഉഴുന്ന് വട, പരിപ്പുവട, കാരവട, പഴംപൊരി, ബജ്ജി, രസവട, തൈരുവട, സാമ്പാർവട, തുടങ്ങിയവ
  • ബിരിയാണി,സദ്യ ഉൾപ്പെടെയുള്ള പ്രധാന വിഭവങ്ങൾ
  • വൈവിധ്യമാർന്ന ചൈനീസ് വിഭവങ്ങൾ
  • രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എല്ലായ്പ്‌പോഴും പാചകത്തിനായി സജ്ജമായിരിക്കണം

അർഹതകളും കഴിവുകളും:
  • ഹോട്ടൽ/കഫേ മേഖലയിലോ സ്ഥാപന കാൻ്റീനുകളിലോ കുറഞ്ഞത് 1 വർഷം പരിചയം ഉള്ളവർക്ക് മുൻഗണന
  • ശാരീരിക ക്ഷമതയും ആരോഗ്യനിലയും മികച്ചതായിരിക്കണം
  • വിവിധ വിഭവങ്ങൾ പാചകം ചെയ്യാനുള്ള കഴിവ്, രുചിയിൽ വൈവിധ്യം, കഴിവനുസൃതമായി പാചക സഹായികളെ നയിക്കാനുള്ള യോഗ്യത
  • അധികാരികളുടെ നിർദേശപ്രകാരം ഏതു സമയത്തും ജോലിക്ക് തയ്യാറായിരിക്കേണ്ടതുണ്ട്
  • ഭക്ഷണ മാലിന്യ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം


അപേക്ഷാ ഫീസ്: Rs.100/- (അഭിമുഖ ദിവസം തന്നെ പേയ്മെന്റായി അടയ്ക്കേണ്ടതാണ്)

വേതനം: കഴിവിനനുസരിച്ചും ചർച്ചയുടെ അടിസ്ഥാനത്തിലും തീരുമാനിക്കും

തീയതി: 30/07/ 2025. സമയം: രാവിലെ 09:30 മണി

സ്ഥലം: മലബാർ കാൻസർ സെൻറർ (PGIOSR), തലശ്ശേരി

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 8075981978, 9400152500

Official Notification : Click Here