ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ വാക്ക് ഇൻ ഇന്റർവ്യൂ

പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. 

പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം ഹാജരാകണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) തസ്തികയിൽ ഒരൊഴിവാണുള്ളത്. ഡി.സി.എ ആണ് അടിസ്ഥാന യോഗ്യത. 

പ്രായപരിധി: 45 വയസ്. ഇന്റർവ്യൂ ആഗസ്റ്റ് 11 ന് രാവിലെ 10.30 ന്. ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒരൊഴിവാണുള്ളത്. യോഗ്യത: 1. ബി.എസ്.സി എം.എൽ.റ്റി / ഡി.എം.എൽ.റ്റി (ഡിഎംഇ അംഗീകൃതം), 2. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, 3. 1 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്. ഇന്റർവ്യൂ: ആഗസ്റ്റ് 12 ന് രാവിലെ 10.30 ന്.


അസിസ്റ്റന്റ് പ്രൊഫസ്സര്‍ താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് വിഭാഗം മേധാവിക്ക് മുന്‍പാകെ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ www.gcek.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

സർക്കാർ എൻജിനീയറിങ് കോളേജിൽ താൽക്കാലിക നിയമനം

തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ എൻജിനിയറിങ് വിഭാഗത്തിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

മെക്കാനിക്കൽ (മെഷിനിസ്റ്റ് – 3, ടർണർ - 1), ഇലക്ട്രിക്കൽ (ഇലക്ട്രിഷ്യൻ - 5, വയർമാൻ - 2) വകുപ്പിലെ ലാബ് / വർക്ക്ഷോപ്പിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള പരീക്ഷ / കൂടിക്കാഴ്ച ആഗസ്റ്റ് 7 നും സിവിൽ എൻജിനിയറിംഗിലെ ട്രേഡ്സ്മാൻ (സോയൽ മെക്കാനിക് – 1, സർവേ - 1) പരീക്ഷ / കൂടിക്കാഴ്ച 8 നും നടത്തും. സമയം: രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.



അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 

എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/ പി.എച്ച്ഡിയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് എട്ടിനകം igascoffice@gmail.com ലോ, ഇ-മെയില്‍ മുഖേനയോ സി.വി നല്‍കണം. ഫോണ്‍ -04935 221 833.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. 

വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍ രേഖ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 202292

  

ജൂനിയർ റെസിഡന്റിന്റെ താൽകാലിക ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഓറൽ, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 11 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 

ഒരൊഴിവാണുള്ളത്. യോഗ്യത: ബി.ഡി.എസ് ബിരുദം, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത (ബി.ഡി.എസ് മാർക്ക് ലിസ്റ്റ്), മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

ലാബ് ടെക്നീഷ്യൻ അഭിമുഖം

തിരുവനന്തപുരം ഗവ.ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്റെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഎംഎല്‍എടി (ഡിഎംഇ അംഗീകരിച്ചത്).

പ്രതിമാസ വേതനം 15000 രൂപ. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 6ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കണം..