നിയുക്തി മിനി തൊഴിൽ മേള 23ന്, 500ൽ പരം ഒഴിവുകൾ

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 23ന് നിയുക്തി 2025 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള, തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA) ലാണ് നടക്കുന്നത്.

ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും.

പത്താംക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471 2992609.


കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. 

സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ ഓഗസ്റ്റ് 14നകം അപേക്ഷിക്കണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയ്നി ഒഴിവ്

കല്ലേറ്റുംകര കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിലേക്കുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയ്നി തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

ബി.എസ്.സി കംപ്യൂട്ടർ/ ഡിഗ്രിയും പി.ജി.ഡി.സി.എയും ടാലിയും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി കോളേജിൽ ഹാജരാകണം ഫോൺ-0480 2720746, 8547005080.



അസിസ്റ്റന്റ് പ്രൊജക്റ്റ് അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജരുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ആഗസ്റ്റ് 14-ന് രാവിലെ പത്ത് മണിക്ക് കെ.എഫ്.ആർ.ഐയുടെ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം നടത്തുക. 

സസ്യശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, വനശാസ്ത്രം എന്നിവയിലൊന്നിൽ പി.എച്ച്.ഡി, ഔഷധ സസ്യങ്ങളുടെയും വനവത്കരണത്തിന്റെയും മേഖലയിൽ പ്രശസ്ത സ്ഥാപനത്തിലോ സർവകലാശാലയിലോ ഗവേഷണം, പരിശീലനം, ഭരണനിർവഹണം എന്നിവയിൽ കുറഞ്ഞത് പത്ത് വർഷത്തെ പരിചയം എന്നിവയാണ് അത്യാവശ്യ യോഗ്യത. വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള കഴിവ്,

കാർഷികവനവത്കരണം, ഔഷധസസ്യങ്ങളുടെ കൃഷി, വിപണനം എന്നിവയിലും ഔഷധസസ്യ മേഖലകളുമായി ബന്ധപ്പെട്ട പരിശീലനം, വർക്ക്ഷോപ്പുകൾ നടത്തുന്നതിലുമുള്ള പരിചയം എന്നിവ അഭികാമ്യ യോഗ്യതയാണ്. കൂടിയ പ്രായപരിധി 65 വയസ്. വെബ്സൈറ്റ്- www.kfri.res.in , ഫോൺ : 0487 2690100



പ്രൊജക്റ്റ് അസോസിയേറ്റ് ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2028 ജൂലൈ എട്ടുവരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ "സിസ്റ്റമാറ്റിക്ക് ആൻ്റ് ഇക്കോളജി ഓഫ് ലൈക്കൺസ് ഇൻ ദ അപ്പർ ട്രീ കനോപ്പി ഓഫ് ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇൻ കേരള പാർട്ട് ഓഫ് ദ വെസ്റ്റേൺ ഗട്ട്സ്, ഇന്ത്യ" ൽ പ്രൊജക്റ്റ് അസോസിയേറ്റ് (1) താത്കാലിക ഒഴിവുണ്ട്. 

 36 വയസാണ് പ്രായപരിധി. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് പ്രായപരിധിയിൽ ലഭിക്കും. ബോട്ടണി/ പ്ലാന്റ് സയൻസ്/ ഇക്കോളജിയിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഓഗസ്റ്റ് 19 വരെ അപേക്ഷ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾക്ക്
www.kfri.res.in സന്ദർശിക്കുക. ഫോൺ : 0487 2690100