പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലെ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ എസ്.ടി പ്രൊമോട്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
പത്താം ക്ലാസ് യോഗ്യതയുള്ള 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസാണ് യോഗ്യത.
പ്രതിമാസ ഓണറേറിയം 13500/ രൂപ.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണം.
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍
ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി-കാറ്റഗറി നമ്പര്‍ 140/2023) തസ്തികയിലേക്ക് 2025 ഫെബ്രുവരി 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് ആറ്, ഏഴ്, എട്ട്,12 തീയതികളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. ജില്ലാ ഓഫീസില്‍ വച്ച് നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, യോഗ്യതകള്‍, വെയിറ്റേജ് ,കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് എത്തണം്. അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഉദ്യോഗസ്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നാഗമ്പടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ)വച്ച് ഓഗസ്റ്റ് 12ന് ചൊവ്വാഴ്ച രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം നേരിട്ടെത്തണം. പ്രായപരിധി 40 വയസ്സില്‍ താഴെ. വിശദവിവരത്തിന് ഫോണ്‍: 0481-2583516.
ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ് ഒഴിവ്
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റ്/ ട്യൂട്ടറെ നിയമിക്കുന്നു. എം.ബി.ബി.എസിനൊപ്പം ടി സി എം സി/ കെ എസ് എം സി രജിസ്ട്രേഷന്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് ആറിന് രാവിലെ 11 നകം കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2808111
വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് എട്ടിന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഐ ടി ഐയിൽ ഒരു വർഷത്തേക്ക് അപ്രന്റീസ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദത്തോടൊപ്പം ഡിസിഎ/കോപ്പ മലയാളം കമ്പ്യൂട്ടിങ്ങിൽ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 0497 2700596
പൊജക്ട് അസിസ്റ്റന്റ് നിയമനം
ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബിരുദത്തോടൊപ്പം ബാങ്കിങ് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനങ്ങളിൽ മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്സ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് 12 നകം രജിസ്റ്റർ ചെയ്യണം.