ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍ ഓഗസ്റ്റ് 23ന് 'നിയുക്തി' തൊഴില്‍ മേള നടത്തും. രാവിലെ 9.30 ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 20ധിലധികം സ്വകാര്യ സ്ഥാപനങ്ങളിലായി 1500 ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 മുതല്‍ 45 വയസിനകം പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8089419930, 9895412968, 7012853504.
ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിൽ പിആർഒ ഒഴിവ്
ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) തസ്തികയിലെ 2 താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,000/- രൂപ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷകർക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. എം.ബി.എ /എം.എച്ച്.എ/ എം.പി.എച്ച് /എം.എസ്.ഡബ്ല്യു പാസായിരിക്കണം
കേരളത്തിലെ ഏതെങ്കിലും ഗവൺമെൻ്റ് ആശുപത്രിയിലെ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
താഴെ തന്നിട്ടുള്ള ലിങ്ക് വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ആഗസ്റ്റ് 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി നേരിട്ടോ, ദൂതൻ മുഖേനയോ തപാൽ വഴിയോ എത്തിക്കേണ്ടതാണ്.
Application Form : Click Here
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം
ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പോരുവഴി, കുന്നത്തൂര്‍, പുനലൂര്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കും.
ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെഅഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷന്‍മാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വനിതകളെയുമാണ് നിയമിക്കുന്നത്. പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. ബയോഡേറ്റ, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ്് എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2794996.
ട്രേഡ്സ്മാന്‍ താത്ക്കാലിക നിയമനം
ട്രേഡ്സ്മാന്‍ താത്ക്കാലിക നിയമനം
എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ട്രേഡ്സ്മാന്‍ (ടര്‍ണിംഗ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഏഴ് രാവിലെ 11 ന് ഹാജരാകണം.
ക്ലാർക്ക് ഡെപ്യൂട്ടേഷൻ
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ നൽകണം.
അപ്രന്റീസ് നിയമനം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ടയർ നിർമാണ കമ്പനിയായ എം.ആർ.എഫ്. പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനായി ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യത വേണ്ട തസ്തികകളിലേക്ക് 18 മുതൽ 35 വരെ പ്രായമുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16-ന് മുൻപായി bit.ly/MCCKTM3 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ഒഴിവുകളെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക. വിശദാംശങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.