മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം മേഖലയുടെ പരിധിയിലുള്ള ഉദയംപേരൂർ, തൃശ്ശൂർ എന്നീ ഫിഷറീസ് ഓഫീസുകളിൽ കോ-ഓഡിനേറ്റർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകർ 20 നും, 36 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 രാവിലെ 10ന് എറണാകുളം റീജണൽ എക്സിക്യൂട്ടീവ് ഓഫീസിൽ (ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്, ഡോക്‌ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം)
നടക്കുന്ന വാക്-ഇ൯-ഇന്റർവ്യൂവിൽ അസൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
മത്സ്യത്തൊഴിലാളി കൂടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിത്തിൽ അവസരം
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം - യോഗ്യരായ ഡിപ്പാർട്ട്മെന്റൽ അദ്ധ്യാപകർ, ഹയർ സെക്കന്ററി മിനിസ്ടീരിയൽ ഉദ്യോഗസ്ഥർ, ഹയർ സെക്കന്ററി ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തിക മാറ്റ നിയമനം - ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ് തസ്തികകളിലെ 29/12/2020 മുതൽ 01/06/2025 വരെയുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ., യു.പി.എസ്.എ/എൽ.പി.എസ്.എ. മിനിസ്ടീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം ) & ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നിവരിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16 വൈകിട്ട് 5 വരെ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് : www.hscap.kerala.gov.in, www.dhsekerala.gov.in .
വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മെക്കാനിക് ട്രെയിനി, മെക്കാനിക്, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്/ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സീനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഇൻഷുറൻസ് മാനേജർ ഒഴിവുകളിലേക്കാണ് നിയമനം. പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് പി.എം.ജിയിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 0471 2992609, 8921916220.
ഓവർസിയർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി (KHRWS) കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 18 രാവിലെ 11ന് കോട്ടയം റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ (KHRWS പേവാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപ്രതി, കോട്ടയം) അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10.30 നകം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in .
അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി), ലക്ചറർ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് സെപ്റ്റബർ 12 രാവിലെ 10 ന് കോളേജിൽ അഭിമുഖം നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ അഭിമുഖം
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ (ഫിറ്റര്‍, കാര്‍പെന്റര്‍) തസ്തികയില്‍ ഒഴിവ്. യോഗ്യത:- എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 15ന് രാവിലെ 10 ന് എഴുത്തുപരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍ : 9495630466, 0476-2665935
ഇംഗ്ലീഷ് ലക്ചറര്‍ താല്‍ക്കാലിക നിയമനം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നാലുമാസത്തേക്ക് ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: 55 ശതമാന മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/തതുല്യം, നെറ്റ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 12 രാവിലെ 10ന് ഹാജരാകണം. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം മാത്രം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 0474 2484068.
