ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് സെപ്റ്റംബര്‍ 27ന് രാവിലെ പത്തിന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.
നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്- ട്രെയിനി, ഹെല്‍പ്പര്‍, ഡെലിവറി എക്സിക്യൂട്ടീവ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, സെയില്‍സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബി. ഇ, ബി.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം.
രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 04912505204.
മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ ഉച്ച ഒരുമണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
കിച്ചൺ ഡിസൈനർ, ഓട്ടോകാഡ്, എംഐഎസ് എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നീഷ്യൻ, ഐടി സപ്പോർട്, ഡ്രൈവർ, ബില്ലിംഗ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ഓട്ടോമൊബൈൽ ടെക്നിഷ്യൻ ആൻഡ് അഡൈ്വസർ, സീനിയർ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം.
തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066
തൊഴില്‍ അഭിമുഖം
കായംകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. അഭിമുഖം സെപ്റ്റംബര്‍ 25 ന് രാവിലെ 10 ന് കായംകുളം ടൌണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.
ബിരുദം, എഞ്ചിനീയറിംഗ് (സിവില്‍/മെക്കാനിക്കല്‍/ഓട്ടോമോബല്‍), ടൂവിലര്‍ ലൈസന്‍സ് യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതവരും അല്ലാത്തവരുമായ 21 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്: 0477-2230624, 8304057735, 0479-2442502.
ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ ടെക്‌നിഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്‌സ് (ടി.എം.ഇ) ട്രേഡിലെ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് E/B/T കാറ്റഗറിയിൽ (പി എസ് സി റൊട്ടേഷൻ അനുസരിച്ച്) താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും 3 വർഷ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷ പ്രവൃത്തിപരിചയവും അതുമല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.
താത്പര്യമുള്ളവർ സെപ്റ്റംബർ 25ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.