ശബരിമലയിൽ സെക്യൂരിറ്റി നിയമനം

മകരവിളക്ക് മഹോത്സവത്തോടും മാസപൂജയ്കും ശബരിമല, പമ്പ നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വിവിധ ഡ്യൂട്ടി പോയന്റുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക സെക്യൂരിറ്റിമാരെ നിയമിക്കും.

പ്രായപരിധി: 2026 ജനുവരി 20 ന് 65 വയസ് കവിയരുത്.

മികച്ച ശാരീരിക ശേഷിയുള്ള ഹിന്ദുമത വിഭാഗത്തില്‍പ്പെട്ട വിമുക്ത ഭടന്മാർ, മറ്റു സായുധ സേന വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കാണ് അപേക്ഷിക്കാനാവുക.
www.travancoredevaswomboard.org ല്‍ അപേക്ഷാഫോം ലഭിക്കും.

ഫോണ്‍: 9605513983, 9497964855, 0474 2792987.

Ads Place

ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

എ.വി.ടി.എസ്( ഗവ.അഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം) കളമശേരിയിൽ മുസ്ലീം വിഭാഗത്തിൽ കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗിൽ (ഓട്ടോ കാഡ് 2ഡി, 3 ഡി, 3 ഡി എസ് മാക്സ്) ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവ്. സിവിൽ/മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും പ്രസ്തുത മേഖലയിൽ അഞ്ച് വർഷം വരെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ/മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയവും ആണ് യോഗ്യത.

യോഗ്യതയുളള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. മുസ്ലീം വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾ ഇല്ലാത്തപക്ഷം മറ്റുവിഭാഗക്കാരെ പരിഗണിക്കും.

ഫോൺ: 8089789828, 0484-2557275.

Ads Place

ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ അഭിമുഖം

തിരുവനന്തപുരം ചാല ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 15 ന് അഭിമുഖം നടക്കും. ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ (ലത്തീൻ കാത്തലിക് / ആംഗ്ലോ ഇൻഡ്യൻ കാറ്റഗറി), അഡിറ്റീവ് മാനുഫാക്ചറിങ്ങ് (3D പ്രിന്റിങ്ങ്) ടെക്നീഷ്യൻ (ഒ.ബി.സി), മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ട്സ് ടെക്നീഷ്യൻ (എസ്.സി കാറ്റഗറി) ട്രേഡുകളിൽ പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 15 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471 2459255.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 15 രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18-നും 35-നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡാറ്റയും ആധാര്‍ കാര്‍ഡുമായി എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സോഫ്റ്റ് സ്‌കില്‍, കംപ്യൂട്ടര്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോണ്‍: 8281359930, 8304852968, 7012853504.

Ads Place

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 11 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിംഗ് ബിരുദം/ഡിപ്ലോമ/എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/എൻടിസിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവിലെ 10.15 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 0470-2622391.

പയ്യന്നൂര്‍ മിനി ജോബ് ഫെയര്‍ 20ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മിനി ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20 ന് രാവിലെ ഒന്‍പത് മുതല്‍ നാല് മണി വരെ പയ്യന്നൂര്‍ എ കെ എ എസ് ജി വി എച്ച് എസ് എസില്‍ (ഗവ. ബോയ്സ് സ്‌കൂള്‍) നടക്കും. വിവിധ മേഖലകളില്‍ നിന്നായി 40 ലധികം കമ്പനികള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കല്‍, പാരാമെഡിക്കല്‍, നേഴ്സിംഗ്, ഐ ടി ഐ, പോളിടെക്നിക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ ഉണ്ട്. ഉദ്യോഗാര്‍ഥികള്‍ https://forms.gle/hoKF4pEU2ZYALfjq5 എന്ന ലിങ്കില്‍ ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. തത്സമയ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍: 8086620607, 8848953778