മൾട്ടിപ്പർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) തസ്തികയിൽ ഫിസിയോതെറാപ്പി അസിസ്റ്റന്റ് അല്ലെങ്കിൽ എ.എൻ.എം നഴ്സിംഗ് സർട്ടിഫിക്കറ്റും, കമ്പ്യൂട്ടർ പരിജ്ഞാനവും (എം.എസ്. ഓഫീസ്) ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഫിസിയോതെറാപ്പിയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിയ്ക്കും.
അപേക്ഷർക്ക് 40 വയസ് കവിയരുത്. ഒക്ടോബർ 30 രാവിലെ 9.30 ന് ഫിസിയോതെറാപ്പിസ്റ്റ് തസ്‌തികയിലേക്കും, 10ന് മൾട്ടിപ്പർപ്പസ് വർക്കർ തസ്തികയിലേക്കും കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ അഭിമുഖം നടക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, സ്വയം സാക്ഷ്യപെടുത്തിയ കോപ്പിയും, ആധാർ കാർഡും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകേണ്ടതാണ്.
