ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി. ആങ്കര്‍, സീനിയര്‍ സി.ആര്‍.പി. എന്നിവയാണ് തസ്തികകൾ. ചെറുതന (ഐ.എഫ്.സി ആങ്കര്‍ പോസ്റ്റ് മാത്രം), തഴക്കര, മുഹമ്മ, മുളക്കുഴ ക്ലസ്റ്ററുകളില്‍ (ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി) എന്നിവിടങ്ങളിലാണ് നിയമനം.
പ്രായം 40 ല്‍ അധികരിക്കാത്ത കുടുംബശ്രീ,ഓക്‌സിലറി കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് ക്ലസ്റ്റര്‍ ഉള്‍പ്പെടുന്ന ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ, പ്രവൃത്തി പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ നവംബര്‍ അഞ്ചിനകം സമര്‍പ്പിക്കണം . അപേക്ഷ ലഭ്യമാക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ -688001. ഫോണ്‍: 7012212969.
