എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴിൽ ആറ് മാസം കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.


പ്ലസ് ടു / പ്രീഡിഗ്രി /വി.എച്ച്. എസ്.ഇ / അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്. എസ്.ഇ അല്ലെങ്കിൽ തതുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നേഴ്സിങ്ങും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത മിഡ്‌വൈഫറി ( Midwifery) കോഴ്സ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്സ് കൗൺസിലിൽ നിന്നുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സ്ത്രീ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും മിഡ്‌വൈഫായും - പുരുഷ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും ഉള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ) എന്നിവയാണ് യോഗ്യത. 

പ്രായം 18 മുതൽ 36 വരെ.



താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 15 രാവിലെ 11ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ. ഫോൺ നമ്പർ: 0484 2754000