മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ ഡിസംബര്‍ 27-ന് രാവിലെ 10 മുതല്‍ 1.30 വരെ 'മലപ്പുറം എംപ്ലോയബിലിറ്റി' സെന്ററില്‍ നടക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.
എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തി 300 രൂപയടച്ച് രജിസ്ട്രേഷന്‍ നേടാം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 27ന് രാവിലെ 10ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാവണം. രജിസ്റ്റര്‍ ചെയ്യേണ്ട ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, ഏതെങ്കിലും ഐഡി കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, റെസ്യൂമെ പകര്‍പ്പ് (അഞ്ച് കോപ്പി) എന്നിവ കൊണ്ടുവരണം. ഫോണ്‍ 0483-2734737, 8078428570.
കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജോബ് ഫെയര്‍ 27 ന്
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബര്‍ 27 ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9.30 ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. https://forms.gle/yC6juiSgXCTn5iA39 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍ :9495999667, 9895967998.
നൂറിലധികം ഒഴിവുകളില്‍ അഭിമുഖം
കോട്ടയം: പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 27 ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോണ്‍: 8138908657, 0481-2563451.
അസാപ് കേരളയുടെ തൊഴില്‍മേള
കോട്ടയം: അസാപ് കേരളയുടെ പാമ്പാടി സെന്ററില്‍ ഡിസംബര്‍ 27ന് രാവിലെ 9.30 മുതല്‍ തൊഴില്‍മേള നടത്തും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നീ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495999731, 7025535172.
