കെയർ ടേക്കറുടെ താൽക്കാലിക ഒഴിവ്

കോട്ടയം: മണർകാട് പ്രവർത്തിക്കുന്ന കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കറുടെ ഒഴിവുണ്ട്. വേതനം പ്രതിമാസം 13,000 രൂപ. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും മുൻഗണന. താത്പര്യമുള്ളവർ ഡിസംബർ 27ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 0481 2371187. 

സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം. അപേക്ഷാ ഫോം മീനങ്ങാടിയിലുള്ള ഭവന നിർമ്മാണ ബോർഡിന്റെ ജില്ലാ ഡിവിഷൻ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0496 247442



ജി.എന്‍.എം. നഴ്സ് നിയമനം

ജില്ലയിലെ ഹോമിയോപ്പതി ആശുപത്രികളിലും ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകളിലേക്കും ജി.എന്‍.എം നഴ്സ് താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 30ന് രാവിലെ 10.30 ന് മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍- 9497827007.

മെക്കാനിക്ക് ഒഴിവ്

തിരുവനന്തപുരത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, ലാറ്റിൻ കാത്തലിക് / ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ എട്ടും ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിൽ രണ്ടും താത്കാലിക ഒഴിവുകളുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 31നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2741713.



റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നടപ്പിലാക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി യോഗ്യതയുള്ള യുവതി യുവാക്കള്‍ക്കും, സര്‍ക്കാര്‍ സര്‍വ്വീസ്, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, വിശദമായ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഡിസംബര്‍ 27ന് മുമ്പ് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

മെഡിക്കല്‍ ഓഫീസര്‍ വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

ആലപ്പുഴ, എറണാകുളം തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എം ബി ബി എസ് ഡിഗ്രിയും, റ്റി സി എം സി രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ cru.czims@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ ബയോഡാറ്റ ഡിസംബര്‍ 24 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. ഫോണ്‍ . 0484 -2391018 .ഇ-മെയില്‍ cru.czims@kerala.gov.in


വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിയ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനം പ്രവര്‍ത്തനത്തിനായി മഞ്ചേശ്വരം, നീലേശ്വരം ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികകളിലേക്ക് 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഡിസംബര്‍ 22ന് ഉച്ചക്ക് 12ന് ജില്ല മൃഗ സംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍- 04994 224624.

പാരാ ലീഗല്‍ വോളണ്ടിയര്‍ അഭിമുഖം

കോട്ടയം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്കും പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 22 ന് മലങ്കര ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നടക്കും.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്ക് രാവിലെ 10നും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്ക് ഉച്ചയ്ക്ക 12നുമാണ് അഭിമുഖം. താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0481-2572422.



ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാസര്‍കോട് ജില്ലയിലെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ ആകാന്‍ഷ ഹാത്ത് ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ്‌( 'Aakanksha Brain Health Initiative') എന്ന പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്ററെ ഔട്ട്‌സോഴ്‌സിംഗ് വഴി കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ജില്ലയിലെ അംഗീകൃത ഏജന്‍സികള്‍/NGO കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ MPH / MSW. പ്രോജക്ട് മാനേജ്മെന്റില്‍ ഒരു മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ള ഏജന്‍സികള്‍ തങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ആരോഗ്യമേഖലയിലെ പ്രവര്‍ത്തന പരിചയം, പ്രോജക്ട് പ്രൊപ്പോസല്‍, യോഗ്യരായ ഉദ്യോഗസ്ഥരുടെ പട്ടിക എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി- ഡിസംബര്‍ 24. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം- ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം),ചമ്മട്ടംവയല്‍, ബല്ല പി.ഒ, കാഞ്ഞങ്ങാട്, കാസര്‍കോട്. പിന്‍- 671531. അപേക്ഷകള്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍- 0467 2203118,

ഗവണ്‍മെന്‍റ് വനിതാ ഐ.ടി.ഐ. യില്‍ അവസരം 

കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് വനിതാ ഐ.ടി.ഐ. യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഈഴവ വിഭാഗത്തിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സിവില്‍ എന്‍ജിനീയറിംഗില്‍ ബി.വോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം ഡിസംബര്‍ 23ന് രാവിലെ 11 ന് ചങ്ങനാശേരി വനിതാ ഐ.ടി.ഐ. യില്‍ നടത്തും. ഫോണ്‍:6238872127,0481 2400500.



യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

കോട്ടയം: കാണക്കാരി ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അപേക്ഷിക്കണം. ഫോണ്‍:0481 2991918.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ വി ആർ പുരം ഗവ. ഐ ടി ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്കും, പുല്ലൂറ്റ് ഗവ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഡിസംബർ 29ന് രാവിലെ 10. 30 ന് എരുമപ്പെട്ടി ഗവ. ഐടിഐയിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 04952371451, 04885262777 എന്ന നമ്പറിൽ ബന്ധപ്പെടുക.


അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍ നിയമനം

ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ) ഓഫീസില്‍ നിലവിലുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍/അക്രഡിറ്റഡ് ഓവര്‍സീയര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ബി.ടെക് സിവില്‍ എന്‍ജിനീയറിങും അക്രഡിറ്റഡ് ഓവര്‍സീയര്‍ തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിങ്് ഡിപ്ലോമയുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്കും അധിക യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 2026 ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ, 'എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ഡി.എസ്.എം.എസ് ബില്‍ഡിങ്, മലപ്പുറം - 676505' എന്ന വിലാസത്തിലോ അയക്കാം. ഫോണ്‍-0483 2733976.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ. ഐടിഐയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 22ന് രാവിലെ 11ന് നടക്കും . എ.ഐ.ടി.സി.ഇ/യു.ജി.സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി എന്നിവയില്‍ ബി.വോക്്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം/ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം/യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഐ.ടി അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി ബി ലെവല്‍ ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പി.ജി.ഡി.സി.എ. അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.യില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡി.ജി.ടി.യില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ സി.ഒ.പി.എ.യില്‍ എന്‍.ടി.സി./എന്‍.എ.സി അല്ലെങ്കില്‍ ഐ.ടി-ഐ.ടി.ഇ.എസ് മേഖലയിലെ ഏതെങ്കിലും ട്രേഡ് കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയം, ഡി.ജി.ടി.ക്ക് കീഴിലുള്ള നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് റഗുലര്‍/ആര്‍.പി.എല്‍ വെരിയന്‍സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ - 0483 2850238.


ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ റെഫ്രിജറേഷൻ ആന്റ് എ.സി ടെക്നിഷ്യൻ (RACT) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമുക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 23 രാവിലെ 11 ന് നടത്തും.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ്/ഡിപ്ലോമ ബിരുദം അല്ലെങ്കിൽ, NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ NTC മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. താല്പര്യമുള്ള ടി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

വെറ്റിനറി സർജൻ തസ്തികയിൽ ഒഴിവ്

കുടപ്പനക്കുന്ന വെറ്റിനറി ഹോസ്പിറ്റലിൽ വെറ്റിനറി സർജൻ തസ്തികയിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന ഒരൊഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും. പ്രായപരിധി 2025 ജനുവരി 1 ന് 41 വയസു കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകം. യോഗ്യത: എം.വി.എസ്.സി (സർജറി), കൗൺസിൽ രജിസ്ട്രേഷൻ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.



ഗസ്റ്റ് ലക്ചറർ ഒഴിവ് 

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിഭാഗത്തിൽ മാനേജ്മെന്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 23ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0471-2222935, www.gptcnta.ac.in.

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡെവലപ്മെന്റ് പീഡിയാട്രിഷ്യനെയും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനെയും താത്കാലികമായി നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: 9446553540, www.cdckerala.org.