ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനിലെ എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്ലസ്ടു, അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ, ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിങ് എന്നിവ അറിഞ്ഞിരിക്കണം. മൈക്രോസോഫ്റ്റ് എക്‌സല്‍, വേഡ്, പവര്‍ പോയിന്റ്, പേജ് മേക്കര്‍, എ.ഐ ടൂള്‍സ് പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 നകം ജില്ലാ ആസൂത്രണ ഭവനില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936202626.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുകള്‍

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നിഷ്യന്‍, കാത്ത്ലാബ് സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും.

ഇ.സി.ജി ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ, ഇ.സി.ജി ആന്റ് ഓഡിയോമെട്രി യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 30ന് രാവിലെ 10.30 നും കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവ. അംഗീകൃത ജി.എന്‍.എം/കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷനുള്ള ബി.എസ്.സി. നഴ്സിങ് കോഴ്സ് പാസായവര്‍, കാത്ത്ലാബ് പ്രവൃത്തിപരിചയം അല്ലെങ്കില്‍ എമര്‍ജെന്‍സി കാഷാല്‍റ്റി / ട്രോമാ കെയര്‍ ഐ.സി.യു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് ജനുവരി മൂന്നിന് രാവിലെ 10.30 നുമാണ് അഭിമുഖം നടക്കുക.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 2766425.


ഹോംഗാര്‍ഡ് ഒഴിവ്

ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെയും പൊലീസ് സേനയിലെയും ഹോംഗാര്‍ഡുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ ലഭിക്കും. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ഫയര്‍ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 31.

അപേക്ഷകര്‍ ആര്‍മി/നേവി/എയര്‍ഫോഴ്‌സ് സേനകളില്‍ നിന്നോ ബി.എസ്.എഫ് /സി.ആര്‍.പി.എഫ്/സി.ഐ.എസ്.എഫ്/ എന്‍.സി.ജി/ എസ്.എസ്.ബി/ ആസ്സാം റൈഫിള്‍സ്/ഐ.ടി.ബി.എഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നോ പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നോ വിരമിച്ചവരും എസ്.എസ്.എല്‍.സി/തത്തുല്ല്യ യോഗ്യതയുള്ളവരും 35നും 58 നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. ഫോണ്‍-9497920216.

ബോയിലർ ഓപ്പറേറ്റർ ഒഴിവ്

ഇടുക്കി ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ ബോയിലർ ഓപ്പറേറ്റർ തസ്തികയിലെ ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും ഫിറ്റർ ട്രേഡിൽ എൻടിസിയും സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 13നകം ബന്ധപ്പെട്ട എംപ്ലാക്‌മെന്റ് എക്‌സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ ഇതര വിഭാഗക്കാരെയും പരിഗണിക്കും. പ്രായപരിധി 01.01.2024 ന് (18-41 വയസ്) (നിയമാനുസൃത വയസിളവ് ലഭിക്കും).


കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് തസ്തികളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജനുവരി നാലിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in ല്‍ ലഭിക്കും

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 29 ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
വെറ്ററിനറി സര്‍ജന്‍മാര്‍, ബി.വി.എസ്.സി ആന്റ് എ എച്ച് യോഗ്യതയും, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0483 2734917.


അക്രഡിറ്റഡ് ഓവർസീയർ കരാർ നിയമനം

പ്രധാനമന്ത്രി ​​ഗ്രാമ സഡക്ക് യോജന പദ്ധതികളുടെ നിർവ്വഹണത്തിനായി തിരുവനന്തപുരം പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനവും സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും യോ​ഗ്യതയുള്ള 40 വയസ്സിന് താഴെയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 21,070 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 31ന് വൈകീട്ട് 4ന് അപേക്ഷിക്കണം.

വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം-695004. ഫോൺ: 0471-2555118.

സ്വീപ്പർ കം സാനിട്ടറി വർക്കർ അഭിമുഖം

തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ താൽക്കാലിക തസ്തികയിൽ ഡിസംബർ 30 ന് അഭിമുഖം നടത്തും. ഏഴാം ക്ലാസാണ് യോഗ്യത. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണം.


ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍ തസ്തിയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: വി.എച്ച്.സി, ഇ.സി.ജി. & ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 30ന് രാവിലെ 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.