തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ താൽക്കാലിക തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഡിസംബർ 30 രാവിലെ 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായതും 40 മുതൽ 60 വയസ് വരെ പ്രായമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് കോളേജിൽ നേരിട്ട് ഹാജരാകണം.
ഗേറ്റ്മാന്‍ ഒഴിവ്
ദക്ഷിണ റെയില്‍വെയുടെ കീഴിലുള്ള പാലക്കാട് ഡിവിഷന്‍ എഞ്ചിനീയറിംഗില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം.
സൈനിക ക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 50 വയസ് തികയാത്ത, എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രൊഫോമയില്‍ ഫോട്ടോപതിച്ച് ഡിസ്ചാര്‍ജ് ബുക്ക്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ പെയ്മന്റ് ഓര്‍ഡര്‍, സൈനികക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റ് കാര്‍ഡ്, ആധാര്‍കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 24 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോൺ : 0497-2700069
കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും.
അഭിമുഖത്തിൽ പങ്കെടുക്കാന്‍ താല്‍പര്യമുള്ള എം.ബി.ബി.എസ് ഡിഗ്രിയും, റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ഥികള്‍ cru.czims@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ ബയോഡാറ്റ ഡിസംബര്‍ 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. പ്രതിമാസ ശമ്പളം 60410 രൂപ . ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും, സമയവും, തീയതിയും ഉദ്യോഗാര്‍ഥികളെ പിന്നീട് ഇ-മെയില്‍ മുഖാന്തിരം അറിയിക്കും എന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
