കിച്ചൺ ഹെൽപ്പർ 

ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കിച്ചൺ ഹെൽപ്പർ താൽക്കാലിക തസ്തികയിലേക്ക് ഡിസംബർ 19 ന് അഭിമുഖം നടത്തും. എട്ടാം ക്ലാസാണ് യോഗ്യത. പ്രായപരിധി 40-60 വയസ്. വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം ഉച്ചക്ക് 1 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.


കുക്ക് ഒഴിവ്

ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ്സും കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40-60 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ 19 രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.


വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി 19ന് രാവിലെ 11.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2348666.