അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനുവരി 31 ശനിയാഴ്ച ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിലായി ഒട്ടനവധി തൊഴിൽ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 9.30ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം.
താൽപര്യമുള്ളവർ https://forms.gle/zGrjANoGKXUMoDGk9 എന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി 9495999667, 9895967998 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
2. സൗജന്യ തൊഴില്‍മേള
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ കുന്നന്താനത്ത് കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പിന്റെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 31 ന് സൗജന്യ തൊഴില്‍മേള നടത്തുന്നു.
അസാപ്പ് കേരള അടക്കം വിവിധ സ്ഥാപനങ്ങളില്‍ 100 ല്‍ പരം തൊഴില്‍ അവസരങ്ങളുണ്ട്. പത്ത്/ പ്ലസ് ടു / ഡിഗ്രി / പിജി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ഫോണ്‍- 9495999688.
3. സൗജന്യ തൊഴില്‍ മേള
അസാപ് (ASAP) കേരളയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് തൊഴില്‍മേള. വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തിന്റെ ഭാഗമാകാം.
താല്‍പര്യമുള്ളവര്‍ രാവിലെ 9:30 ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ https://forms.gle/zGrjANoGKXUMoDGk9 എന്ന ലിങ്ക് ഉപയോഗിക്കാം.
മേള നടക്കുന്ന ദിവസം സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമായിരിക്കും. വിവിധ കമ്പനികളിലെ ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ https://docs.google.com/spreadsheets/d/1FWrL0JiGdX8NlW-D3GxB6ljM_mtHNiyw4xRBkaNAPOA/edit?usp=sharing ല്‍ ലഭിക്കും. ഫോണ്‍: 9495999667, 9895967998.
