ഫാർമസിസ്റ്റ് നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികകയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30 ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9495999304.



ഹൈസ്കൂൾ അധ്യാപക ഒഴിവ്

മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ അധ്യാപക തസ്തികകളായ എച്ച്.എസ്.ടി. ഹിന്ദി, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിലേയ്ക്കുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 നും എച്ച്.എസ്.ടി. മലയാളം, സോഷ്യൽ സയൻസ് എന്നിവയിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 നും എം.എസ്.പി. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പി.എസ്.സി.നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0483 2734921.

ഡ്രൈവര്‍ നിയമനം

സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 ന് സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കും. 50 വയസ് കവിയാത്ത ഏഴാം ക്ലാസ് പാസായ, എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും അവയുടെ പകര്‍പ്പും ബയോഡാറ്റയുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04832736953.



ഡ്രോയിങ് ടീച്ചര്‍ അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നം.079/2024) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 8, 9, 14, 15, 16 തീയതികളില്‍ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൌണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ലൈഫ് ഗാര്‍ഡ് നിയമനം

ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് കടവുകളിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് അയിരൂര്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ അറിയാവുന്ന 18-45 മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയമുളളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. ജനുവരി ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 230226.