ട്രാന്‍സിറ്റ് ഹോമില്‍ കെയര്‍ ടേക്കര്‍ നിയമനം

ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ട്രാന്‍സിറ്റ് ഹോമില്‍ 710 രൂപ ദിവസവേതന നിരക്കില്‍ കെയര്‍ ടേക്കര്‍ (വനിത), കുക്ക് (വനിത), ഗേറ്റ്കീപ്പര്‍ എന്നീ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു.

താൽപര്യമുള്ളവര്‍ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 9 വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ്, ആലപ്പുഴ, കളക്ടറേറ്റ് പി.ഒ., പിന്‍ 688001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭ്യമാക്കണം. ഫോൺ: 0477 2253870

ഡ്രൈവര്‍ നിയമനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 11ന് കോളേജില്‍ വെച്ച് നടക്കും. 10-ാം ക്ലാസ് പാസ്, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം) എന്നീ യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഒന്‍പതിനകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍.ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍-676103 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-0494 2580048.

Ads Place

ഗ്രേഡ് 2 നഴ്സ് നിയമനം

പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് -2 തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 3 രാവിലെ 10.30 ന് പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

2025 ജൂലൈ ഒന്നിന് 40 വയസ് കവിയാത്തവരായ എ.എന്‍.എം/ജെ.പി.എച്ച്.എന്‍ സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സാഹിതം കുടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 0483 2774860.

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ അധികാര പരിധിയിലുള്ള ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

45 വയസ് കവിയാത്ത ബി.എച്ച്.എം.എസ് യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. അവസാന തിയതി- ഫെബ്രുവരി 5 വൈകുന്നേരം 4.30.

Ads Place

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വിശ്വകർമ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.

മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സിൽ ബി.വോക്ക്/ ഡിഗ്രി/ രണ്ട് വർഷ ഡിപ്ലോമ/ ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വോക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ - 04712459255.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/എംസിഎയിൽ ബി. ടെക് ആണ് യോഗ്യത. പ്രായപരിധി 22-40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 10 വൈകിട്ട് 5 ന് മുമ്പ് ഫിഷറീസ് ഡയറക്ടർക്ക് സമർപ്പിക്കണം. ഇ-മെയിൽ: fisheriesdirectoratetvm@gmail.com. ഫോൺ: 0471 2305042.

Ads Place

ചീഫ് ടെക്നിക്കൽ ഓഫീസർ, സയന്റിഫിക് ഓഫീസർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) എ.സി.ആർ ലാബിൽ ചീഫ് ടെക്നിക്കൽ ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിൽ തിരുവനന്തപുരം മേഖലയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7 വൈകിട്ട് 5 വരെ. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.

കേരള സംസ്ഥാന വയോജന കമ്മീഷനിൽ അവസരം

കേരള സംസ്ഥാന വയോജന കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥനത്തിൽ മൂന്ന് മാസത്തേക്ക് താത്ക്കാലിക നിയമനത്തിന് ഫെബ്രുവരി 4ന് തിരുവനന്തപുരം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.

Ads Place

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു.

ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഫെബ്രുവരി 4ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 203013.