നിയുക്തി മെഗാ തൊഴിൽമേള

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല 'നിയുക്തി മെഗാ തൊഴിൽ മേള 2025-26' പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. 


എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്.

https://privatejobs.employment.kerala.gov.in വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. 

കൂടുതൽവിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).


ഗസ്റ്റ് ലെക്‌ചറർ ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപക ഒഴിവ്. ജിയോളജിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.നെറ്റ്,പി എച്ച് ഡി ,എന്നിവയുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ജനുവരി 12 തിങ്കളാഴ്ച രാവിലെ 10.30 ന് പ്രിൻസിപ്പലുടെ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 0484 2363038



പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അവസരം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഐ.റ്റി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഡബ്ല്യു.റ്റി.സി എന്ന സ്ഥാപനത്തിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറുടെ താല്‍കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും.

ജനുവരി 11ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലാണ് അഭിമുഖം. അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം