വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്
കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്‌കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭിക്കണം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
താല്പര്യമുള്ളവർവയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ 28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
ആറുമാസകാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
താല്പര്യമുള്ളവർവയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ 28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
ആറുമാസകാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
സാമൂഹികാരോഗ്യ കേന്ദ്രത്തിത്തിൽ അവസരം
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുഖേന കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഇവനിംഗ് ഓ.പി ഡ്യൂട്ടി നിർവഹിക്കുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസ് ബിരുദം. ടി സി എം സി രജിസ്ട്രേഷൻ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 28 ന് ഉച്ചക്ക് 2 മണിക്ക് കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0484- 2940764 .
സീനിയർ ലാബ് ടെക്നീഷ്യൻ അഭിമുഖം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി വിവിധ എ.സി.ആർ ലാബുകളിലേക്ക് സീനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് ഫെബ്രുവരി 25 രാവിലെ 11ന് അഭിമുഖം നടത്തും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10.30 ന് മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഓവർസീയർ കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി ഓവർസീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ എം.എം.ടി.എംട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 21 നടത്തും.
താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
റിവർ മാനേജ്‌മെന്റ് സെന്ററിൽ ഒഴിവ്
സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ് സെന്ററിലേക്ക് സ്പെഷ്യലിസ്റ്റ് (ജിയോളജി), ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ് (ജ്യോഗ്രഫി) തസ്തികകളിലുള്ള ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com . ഫോൺ: 0471-2365559.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സില്‍ (എസ്.ടി എച്ച്.എസ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ബയോടെക്‌നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ തസ്തികകളിലെക്കാണ് നിയമനം.
യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ എം.ടെക്, എം.എസ്.സിയും, പി.എച്ച്.ഡി, നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്ല്‍ പി എച്ച്.ഡി- നെറ്റ് അഭികാമ്യം). പ്രായപരിധി പൊതുവിഭാഗം- 2026 ഫെബ്രുവരി 14ന് 45 വയസ്, ഓ ബി സി 48 വയസ്, എസ്.സി, എസ്.ടി 50 വയസ്.
അപേക്ഷ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 28 നകം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാല, മെഡിക്കല്‍ കോളേജ് പി ഒ, തൃശ്ശൂര്‍, പിന്‍ 680596 എന്ന വിലാസത്തില്‍ തപാല്‍ മുഖേന സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് www.kuhs.ac.in സന്ദര്‍ശിക്കാം.
വിജ്ഞാന്‍വാടി കോ-ഓര്‍ഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭൂതാനം, മേപ്പാടി വിജ്ഞാന്‍വാടികളില്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 21- 45 നുമിടയില്‍ പ്രായമുള്ള ബന്ധപ്പെട്ട തദ്ദേശ സ്ഥാപനപരിധിയിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, പനമരം,കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ അപേക്ഷ നല്‍കണം. ഫോണ്‍-04936 203824.
