19 വിജ്ഞാൻവാടികളിൽ കോഓര്‍ഡിനേറ്റര്‍മാരുടെ താൽക്കാലിക നിയമനം 

ആലപ്പുഴ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 19 വിജ്ഞാൻവാടികളില്‍ കോഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനം നടത്തുന്നു.

ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീൽഡ് പ്രവര്‍ത്തകരായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ സ്വന്തം ജില്ലയില്‍ മാത്രം അപേക്ഷിക്കണം . പ്രായ പരിധി 21-45 വയസ്സ്. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. അപേക്ഷകര്‍, യോഗ്യത സാക്ഷ്യപത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കുട്ടികളുടെയും യുവാക്കളുടെയും പഠന നിലവാരവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിപ്പിയ്ക്കുന്നതിനും അതിലൂടെ പട്ടികജാതി ജനവിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ വികസനം സാധ്യമാക്കുന്നതിനുമായി വിജ്ഞാന്‍വാടികളുടെ കാര്യക്ഷമതയും നിലവാരവും ഉയര്‍ത്തുക എന്നതാണ് കോഓര്‍ഡിനേറ്റര്‍മാരുടെ പ്രധാന ചുമതല. ഫോൺ: 0477-2252548.


മാനേജ്‌മെന്റ്‌ ട്രെയിനി – അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ (വിവിധ ജില്ലകളിലെ ഓഫീസുകൾ) എന്നിവിടങ്ങളിലായി മാനേജ്‌മെന്റ്‌ ട്രെയിനി ആയി ഇന്റേൺഷിപ്പിന് അവസരം നൽകുന്നു. 

പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി: 21-40 വയസ്. ഓണറേറിയം: 20,000 രൂപ. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും അപേക്ഷാ ഫോമുകൾ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033. ഫെബ്രുവരി 21 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 – 2331064.


സ്റ്റാഫ് നഴ്സ്

എറണാകുളം ജനറൽ ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 രാവിലെ 11 ന് അഭിമുഖം നടത്തും. 

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2386000.



റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

റീജിയണൽ ക്യാൻസർ സെന്റർ റേഡിയോതെറാപ്പി ടെക്നോളജിസറ്റ് തസ്തികയിൽ 25,750 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ബി.എസ്.സി എം.ആർ.ടി (എഇആർബി അംഗീകൃതം)/ എഇആർബിയുടെ അംഗീകാരമുള്ള തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 2 വർഷക്കാലയളവിലെ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സിലുള്ള ഡിപ്ലോമ, കമ്പ്യൂട്ടർ വിഷയത്തിലുള്ള പരിജ്ഞാനം, ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പിയിലും (ഐഎംആർടി), ഇമേജ് ഗൈഡഡ് റേഡിയോതെറാപ്പിയിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി: 01.01.2026 ന് 41 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം. 

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം, ചാല ഐ.ടി.ഐയിൽ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുകളിലേക്ക് ലത്തീൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചുള്ള നിയമനത്തിനായി ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് അഭിമുഖം നടത്തും.

മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് / ഡിഗ്രി / ഈ വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.ടിയിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2459255.



മാനേജ്‌മെന്റ് ട്രെയിനി നിയമനം

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ട്രയിനിങ് ഫോർ കരിയർ എക്സലൻസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രൊഫഷണൽ മേഖലകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിന്റെ ഭാഗമായി മാനേജ്‌മെന്റ് ട്രെയിനി പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം. ആകെ 30 ഒഴിവുകളാണുള്ളത്. പരിശീലനകാലാവധി ഒരു വർഷം (മികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിക്കുന്നതാണ്.

പി.എസ്.സി അംഗീകൃത എം.ബി.എ ആണ് വിദ്യാഭ്യാസ യോഗ്യത. വനിതകൾക്ക് 50 ശതമാനം നിയമനവും പട്ടികജാതിയിലെ അതിദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയും നൽകും. 21 - 40 വയസാണ് പ്രായപരിധി. ഉദ്യോഗാർഥികൾ ഫെബ്രുവരി 21 നകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : sc.directorate@gmail.com, 0471-2737245, 2737246.

വിജ്ഞാൻവാടി കോർഡിനേറ്റർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന വിജ്ഞാനവാടികളിൽ കോർഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി: 21-45 വയസ്. പട്ടികജാതി വികസന വകുപ്പിലോ മറ്റു സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. കൂടുതൽ വിവരങ്ങൾക്ക്: 0471 2737100, sc.directorate@gmail.com.



പിന്നാക്ക വിഭാഗ വികസന വകുപ്പിൽ അവസരം 

പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് ക്ലറിക്കല്‍ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി വകുപ്പ് ഡയറക്ടറേറ്റില്‍ മൂന്നും; കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ കാര്യാലയങ്ങളില്‍ ഒന്നു വീതവും ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. 

പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇ-മെയില്‍ ആയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 19.02.2026, വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് - എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് - ഫോണ്‍ - 0484 2983130, വിലാസം :- ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, 2ിറ ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം -682030; ഇ-മെയില്‍- bcdderanakulam@gmail.com