ചൈൽഡ് ഡെവലപ്മെന്റ് സെന്റർ സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
പ്രായപരിധി 2026 ജനുവരി 1 ന് 41 കവിയാൻ പാടില്ല. 31,020 രൂപയാണ് മാസ ശംബളം. സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സയൻസ് വിഷയങ്ങളിലേതെങ്കിലും ബിരുദാനന്തര ബിരുദം, എം.എഡ് സ്പെഷ്യൽ ഇ.ഡി (എം.ആർ) ഉം സ്പെഷ്യൽ സ്കൂളുകളിൽ മെന്റലി റിട്ടാർഡഡ് ആയിട്ടുള്ള കുട്ടികളെ പഠിപ്പിച്ചുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സയൻസ് വിഷയങ്ങളിലേതെങ്കിലും ബിരുദാനന്തര ബിരുദം, ബി.എഡ് സ്പെഷ്യൽ ഇ.ഡി (എം.ആർ) ഉം സ്പെഷ്യൽ സ്കൂളുകളിൽ മെന്റലി റിട്ടാർഡഡ് ആയിട്ടുള്ള കുട്ടികളെ പഠിപ്പിച്ചുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17 നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എക്സ്ചേഞ്ചിലോ നേരിട്ട് എത്തണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ലഭ്യമാക്കണം.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ യിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 17 ന് രാവിലെ 11 ന് നടത്തും.
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15 ന് ഐടിഐ ഓഫീസിൽ എത്തിച്ചേരണം.
