'ആയ' താൽക്കാലിക നിയമനം

പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 'ആയ' തസ്തികയിൽ താൽക്കാലിക നിയമനത്തിനായി പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി-യാണ്. അപേക്ഷകർ 18-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. 

ഉദ്യോഗാർത്ഥികൾ മേയ് 29-ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: സീനിയർ സൂപ്രണ്ട്, ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, വാടക്കൽ പി.ഒ., ആലപ്പുഴ - 688003. ഫോൺ : 9497727049, 9446238125.

ഗാർഡനർ - വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ ഒഴിവുള്ള ഗാർഡനർ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ജൂൺ 4 രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

പി.എസ്.സി നിർദ്ദേശിച്ചിരിക്കുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാം. 

ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ജൂൺ 4 രാവിലെ 11ന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് ദിവസ വേതനമായി 750 രൂപ ലഭിക്കും. താൽക്കാലിക നിയമനമായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ഫോൺ: 0497 2800167.


ആർ സി സിയിൽ സീനിയർ റസിഡന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.

അതിഥി അധ്യാപക നിയമനം

കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ അതിഥി അധ്യാപകരുടെയും കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും താൽക്കാലിക ഒഴിവുകളിൽ മെയ് 29 ന് അഭിമുഖം നടത്തും. 

കൊമേഴ്സ് വിഭാഗത്തിന് രാവിലെ 10 മണിക്കും മറ്റ് തസ്തികകൾക്ക് രാവിലെ 11 മണിക്കുമാണ് അഭിമുഖം. അധ്യാപക തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. 

കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് ഒന്നാം ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഒന്നാം ക്ലാസ് പി.ജി.ഡി.സി.എ. സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. ഫോണ്‍: 0474 2580866, 8547005066.

  

ബസ് ഡ്രൈവര്‍ - വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ തസ്തികയിലെ നിയമനത്തിനായി പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ മെയ് 29 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. യോഗ്യത: പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും പ്രവൃത്തിപരിചയവും. പ്രായപരിധി: 25- 45 വയസ്. 

വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10ന് ഹാജരാകണം. ഫോണ്‍ : 0475 2222353.

ജൂനിയര്‍ ഇൻസ്ട്രക്ടർ നിയമനം

കുളത്തൂപ്പുഴ സർക്കാർ ഐ.ടി.ഐ.യിൽ പ്ലംബർ ട്രേഡില്‍ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ജനറൽ വിഭാഗത്തിനു അപേക്ഷിക്കാം. 

യോഗ്യത: മെക്കാനിക്കൽ/സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും 3 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ നാഷണൽ അപ്രന്റീസ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം. മെയ് 26-ന് രാവിലെ 11-ന് അഭിമുഖം. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 8547170887, 0475 2912900.

   

മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) പദ്ധതിയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം. ഒരു ഒഴിവാണ് ഉള്ളത്. 

യോഗ്യത: ബിരുദം, ഉപജീവന പദ്ധതികളില്‍ പ്രവൃത്തിപരിചയം, ഇരുചക്ര വാഹന ലൈസന്‍സ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 35 വയസ്. ജൂണ്‍ ആറിനകം തേവള്ളി സാഫ് നോഡല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 

വിവരങ്ങള്‍ക്ക്: safnodalklm@gmail.com ഫോണ്‍: 9497280336, 8547783211.

കുക്ക്, വാച്ച്മാന്‍, ആയ - വോക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുക്ക്, വാച്ച്മാന്‍, ആയ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. 

ജില്ലയില്‍ അമൃതകുളം, കുളത്തുപ്പുഴ, അച്ചന്‍കോവില്‍, ഉറുകുന്ന് ഹോസ്റ്റലുകള്‍, കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും ആലപ്പുഴ ജില്ലയില്‍ മായിത്തറ പ്രീ മെട്രിക് ഹോസ്റ്റലിലുമാണ് ഒഴിവുകള്‍. അപേക്ഷകര്‍ പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും പട്ടികവര്‍ഗ വിഭാഗക്കാരുമായിരിക്കണം. കുക്ക് തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും, സര്‍ക്കാര്‍/ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കെ.ജി.ടി.ഇ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 20-45നും മധ്യേ. 

യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 29-ന് രാവിലെ 10ന് പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: pnlrtdo@gmail.com ഫോണ്‍:0475-2222353.



കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്നീഷ്യൻ അഭിമുഖം

കുണ്ടറ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്നീഷ്യനെ നിയമിക്കുന്നതിന് മെയ് 30-ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഡിപ്ലോമ. ഫോണ്‍: 0474-2580866, 8547005066.

അധ്യാപക ഒഴിവ്

കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

പൊളിറ്റിക്കൽ സയൻസ് (സീനിയർ), കമ്പ്യൂട്ടർ സയൻസ് (സീനിയർ), കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റ് പരീക്ഷാ വിജയവുമാണ് ആവശ്യമായ യോഗ്യതകൾ. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9447728241, 9447244241.

ഡോക്ടര്‍ ഒഴിവ്

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. 

എം.ബി.ബി.എസ് യോഗ്യതയുള്ള ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 

താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കോപ്പി എന്നിവയുമായി മെയ് 26 ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ വിളിക്കുക: 0494 2666439



സൈക്കോളജിസ്റ്റ് ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിൽ ജീവനി മെൻ്റൽ വെൽബീയിങ് പ്രോഗ്രാമിൽ 2026-27 അധ്യയന വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റുമാരുടെ (ഓൺ കോൺട്രാക്ട്) ഒഴിവുകളുണ്ട്. 

റെഗുലർ പഠനത്തിലൂടെ സൈക്കോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം. 

നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 26 ന് രാവിലെ 10 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.

ഗസ്റ്റ് അധ്യാപക നിയമനം

സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി, കമ്പ്യൂട്ടര്‍, കെമിസ്ട്രി, മള്‍ട്ടിമീഡിയ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയോ ഡിഗ്രിയോ ഉള്ളവരായിരിക്കണം അപേക്ഷകര്‍.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ 6ന് വൈകീട്ട് 5ന് അഭിമുഖത്തിന് എത്തണം. വിലാസം: മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്‌നിംഗ്, ട്രെയ്‌നിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം. ഫോണ്‍: 0471-2474720, 2467728. വെബ്‌സൈറ്റ്: www.captkerala.com



ഡ്രൈവര്‍ തസ്തികയിലേക്ക് അഭിമുഖം

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ഉച്ചയ്ക്ക് രണ്ടിന് നടത്തും. 

പിഎസ്സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40, സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് അനുവദിക്കും. 

 വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസം ജാതി, പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 26 ഉച്ചയ്ക്ക് ഒന്നിന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703

കുക്ക് നിയമനം

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള ചിറ്റാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ താല്‍കാലികമായി കുക്കിനെ നിയമിക്കുന്നു. 

യോഗ്യത -പത്താംക്ലാസ്, ഭക്ഷ്യ ഉല്‍പാദനത്തില്‍ സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തില്‍ നിന്നുളള കെജിടിഇ അല്ലെങ്കില്‍ സമാന കോഴ്‌സ്. പ്രായപരിധി 18-40. എസ് സി / എസ് റ്റി കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 45 വയസ്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രതിദിനം 750 രൂപ വേതന നിരക്കില്‍ പ്രതിമാസം പരമാവധി 20,250 രൂപ ലഭിക്കും. 

വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, ജാതി/ പ്രവൃത്തി പരിചയം , സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം മെയ് 26 രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04735 227703.



മെഡിക്കൽ ഓഫീസർ നിയമനം

അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ ആശുപത്രിയിലെ സായാഹ്ന ഒ.പി യിലേയ്ക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് താൽകാലിക നിയമനം നടത്തുന്നു. 

 ഉദ്യോഗാർഥികൾ മേയ് 29ന് രാവിലെ 10ന് കളർകോട് ദേശീയ പാതയ്ക്ക് സമീപമുള്ള അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിന്റെ കോൺഫറൻസ് ഹാളിൽ ജനനത്തീയതി, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം.

താൽക്കാലിക നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

അർത്തുങ്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വാർഡൻ കം ട്യൂട്ടർ, കെയർ ടേക്കർ, ഇംഗ്ലീഷ് ടീച്ചർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

വാർഡൻ കം ട്യൂട്ടർ തസ്തികയിലേക്ക് ബി.പി.ഇ.എഡ് ബിരുദവും, കെയർ ടേക്കർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബി.എഡും, ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ഇംഗ്ലീഷ് ബിരുദവും ബി.എഡും കെ-ടെറ്റ്-3 യോഗ്യതയും ഉണ്ടായിരിക്കണം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം മേയ് 26-ന് രാവിലെ 11-ന് 'ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, സിവിൽ സ്റ്റേഷൻ അനെക്സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ' എന്ന വിലാസത്തിൽ എത്തണം . ഫോൺ: 0477 2251103