അഡ്മിനിസ്ട്രേറ്റീവ്, ക്ലിനിക്കൽ ക്ലർക്‌ഷിപ്പ് തസ്തികകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കൂ.


ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ ഡെപ്യൂട്ടേഷൻ

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനായി ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗാസ്ഥർ, ജൂലൈ 24നകം ഉചിത മാർഗ്ഗേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെക്രട്ടറി, റവന്യൂ (ദേവസ്വം (എ)) വകുപ്പ്, റൂം നമ്പർ 201, രണ്ടാം നില സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: secretariatdevaswom@gmail.com , ഫോൺ: 0471 2518147.


ക്ലിനിക്കല്‍ ക്ലർക് ഷിപ്പിന് അപേക്ഷിക്കാം

നാഷണല്‍ മെഡിക്കൽ കമ്മീഷൻ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, വിദേശത്ത്‌ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സര്‍ക്കാർ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ക്ലിനിക്കൽ ക്ലര്‍ക്‌ ഷിപ്പും ഇന്റേണ്‍ഷിപ്പും ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ്‌ മെഡിക്കൽ കാണ്‍സിലിൽ ഇതിനായി അനുമതി നേടിയിട്ടുള്ള എഫ്.എം.ജി വിദ്യാർഥികള്‍ക്ക്‌ അപേക്ഷ നൽകാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദര്‍ശിക്കുക. ഇ-മെയിൽ: fmginternkerala@gmail.com .